Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്രീദി- ഗംഭീർ വാക് പോര് : വായടപ്പിക്കുന്ന മറുപടിയുമായി ഗംഭീർ

അഫ്രീദി- ഗംഭീർ വാക് പോര് : വായടപ്പിക്കുന്ന മറുപടിയുമായി ഗംഭീർ
, ശനി, 18 ഏപ്രില്‍ 2020 (21:25 IST)
ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും തമ്മിലുള്ള വാക്‌പോരിനെ കുറിച്ച് ക്രിക്കറ്റ് പ്രേമികൾക്കെല്ലാം അറിവുള്ളതാണ്. കളിക്കളത്തിൽ വെച്ചും അല്ലാതെയും പലപ്പോഴായി രണ്ട് പേരും ഏറ്റുമുട്ടുന്നത് ഒരിടക്ക് സ്ഥിരം വാർത്തയായിരുന്നു. ഇപ്പോളിതാ ഷാഹിദ് അഫ്രീദിയുടെ ആത്മകഥ വീണ്ടും ഒരു വാക്ക്‌പോരിലേക്കെത്തിച്ചിരിക്കുകയാണ്. ആത്മകഥയിൽ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരെയും ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെയും കളിക്കാന്‍ തനിക്കിഷ്ടമാണെന്ന് അഫ്രീദി പറയുന്നു.ചീത്തപറഞ്ഞാലുള്ള ഇവരുവരുടെയും പ്രതികരണങ്ങളാണത്രെ അതിന് കാരണം.
 
കൂടാതെ ഇന്ത്യൻ താരം ഗൗതം ഗംഭീറിന് വ്യക്തിത്വമില്ലെന്നും പെരുമാറ്റ വൈകല്യമാണെന്നും അഫ്രീദി ആരോപിക്കുന്നു. കൂടാതെ വലിയ റെക്കോര്‍ഡുകളൊന്നുമില്ലെങ്കിലും ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ മകനെപ്പോലെയാണ് ഗംഭീറിന്റ റെക്കോഡുകളെന്നും അഫ്രീദി പുസ്തകത്തിൽ പറയുന്നു.ലോക്ക്ഡൗൺ കാലത്ത് ആത്മകഥയിലെ ചില ഭാഗങ്ങൾ വാർത്തയായപ്പോളാണ് ഗംഭീർ പ്രതികരണവുമായി രംഗത്തെത്തിയത്.
 
സ്വന്തം പ്രായം പോലും ഓര്‍ക്കാത്ത ഒരാള്‍ എങ്ങനെയാണ് എന്റെ റെക്കോര്‍ഡുകള്‍ ഓര്‍ക്കുക എന്നാണ് ഗംഭീർ തിരിച്ചടിച്ചത്.അഫ്രീദിയെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. 2007ല്‍ പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ ഞാന്‍ 54 പന്തില്‍ 75 റണ്‍സടിച്ച് ടീമിന്റെ ടോപ് സ്കോററായി. അഫ്രീദി നേരിട്ട ആദ്യ പന്തിൽ പുറത്തായി.ഞങ്ങൾ ലോകകപ്പ് നേടി. അതെ നുണയന്മാർക്കും ചതിയന്മാർക്കും അവസരവാദികൾക്കുമെതിരെ ഞാൻ മോശമായി പെരുമാറാറുണ്ട്- ഗംഭീർ തിരിച്ചടിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ മഹോത്സവത്തിന് മക്കല്ലം തിരികൊളുത്തിയിട്ട് പന്ത്രണ്ട് വർഷം!