സച്ചിനോ, കോലിയോ? ഉത്തരവുമായി ഗൗതം ഗംഭീർ

വെള്ളി, 22 മെയ് 2020 (14:03 IST)
ലോകക്രിക്കറ്റിൽ ഏറെ കാലം നിലനിന്ന ചർച്ച സച്ചിനോ ലാറയോ ഇതിലാരാണ് മികച്ച താരം എന്നതിനെ പറ്റിയായിരുന്നു. സച്ചിൻ കളിക്കളത്തിൽ ഇറങ്ങിയതിന് ശേഷം അത്തരത്തിൽ പലതരത്തിൽ താരതമ്യങ്ങൾ വന്നിട്ടുണ്ട്. വിരാട് കോലിയുടെ രംഗപ്രവേശത്തോടെ ഇപ്പോളത്തെ പ്രധാന ചർച്ചൢ കോലിയോ സച്ചിനോ? ഇവരിൽ ആരാണ് കേമൻ എന്നതിനെ പറ്റിയാണ്. ഇതിന് ഒരു ഉത്തരവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ.
 
ഏകദിനത്തിന്റെ കാര്യമാണെങ്കിൽ ഇവരിൽ മികച്ചവനായി താൻ തിരഞ്ഞെടുക്കുക സച്ചിനെയാകുമെന്ന് ഗംഭീർ പറയുന്നു.സച്ചിൻ കളിച്ചിരുന്ന കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ബാറ്റിംഗ് കൂടുതൽ അനുകൂലമായി മാറിയിട്ടുണ്ട്.സച്ചിന്‍ കളിച്ചിരുന്ന സമയത്തു നാലു ഫീല്‍ഡര്‍മാരെ സര്‍ക്കിളിനകത്ത് അനുവദിച്ചിരുന്നു. ഇന്നത് മാറി. അസാധാരണ ബാറ്റിംഗ് കാഴ്ച്ച വെക്കുന്ന താരമാണ് കോലി. എന്നാൽ ക്രിക്കറ്റല്ലെ പുതിയ നിയമങ്ങൾ ബാറ്റ്സ്മാന്മാരെ ഏറെ സഹായിക്കുന്നുണ്ടെന്ന് ഗംഭീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ധോണിയ്ക്ക് പകരക്കാരില്ല, സഞ്ജുവിനൊന്നും ആ സ്ഥാനത്തെത്താൻ കഴിയില്ല, തുറന്നടിച്ച് മുൻ ഇന്ത്യൻ താരം