Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ അടിയും അയാളുടെ മുഖത്താണ് കൊണ്ടത്; ധോണിയുടെ സിക്‌സിനൊപ്പം വൈറലായി ഗംഭീറിന്റെ മുഖഭാവം

മാര്‍ക്ക് വുഡിന്റെ ഓവറിലാണ് ധോണി തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിയത്

Gambhir's face after Dhoni scored two six
, ചൊവ്വ, 4 ഏപ്രില്‍ 2023 (08:40 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ തുടര്‍ച്ചയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി സിക്‌സ് പറത്തിയപ്പോള്‍ അതിനൊപ്പം വൈറലായി ഗൗതം ഗംഭീറിന്റെ മുഖഭാവം. ലഖ്‌നൗ മെന്റര്‍ ആയ ഗൗതം ഗംഭീര്‍ ധോണിയുടെ ബാറ്റിങ് കണ്ട് ആ സമയത്ത് ഡഗ്ഔട്ടില്‍ ഇരിക്കുന്നുണ്ടായിരുന്നു. ധോണി തുടര്‍ച്ചയായി രണ്ട് സിക്‌സ് പറത്തിയപ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞത് നിര്‍വികാരതയോടെ ഡഗ്ഔട്ടില്‍ ഇരിക്കുന്ന ഗംഭീറിന്റെ മുഖമാണ്. 
മാര്‍ക്ക് വുഡിന്റെ ഓവറിലാണ് ധോണി തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിയത്. ധോണിയുടെ ബാറ്റിങ് കണ്ട് ഗംഭീറിന്റെ കണ്ണുതള്ളിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. ധോണിക്കെതിരെ രൂക്ഷ വാക്കുകളും പരിഹാസങ്ങളുമായി ഇടയ്ക്കിടെ രംഗത്തെത്തുന്ന ആളാണ് ഗംഭീര്‍. അതുകൊണ്ടാണ് ഈ മീം നിമിഷനേരം കൊണ്ട് വൈറലായി. ധോണി അടിച്ച ഓരോ ഷോട്ടും ഗംഭീറിന്റെ മുഖത്താണ് കൊണ്ടതെന്നാണ് ആരാധകരുടെ കമന്റ്. 
 
ധോണി ഇപ്പോഴും കളിക്കുന്നതില്‍ ഗംഭീറിന് അസൂയ ഉണ്ടാകും. ധോണിയും ഗംഭീറും സമപ്രായക്കാരാണ്. ഒരാള്‍ ഇപ്പോഴും ചെന്നൈ ടീമിനെ നയിക്കുന്നു. ഗംഭീര്‍ ആകട്ടെ ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ മെന്റര്‍ ആണ്. 42 കാരനായ ധോണി മികച്ച രീതിയില്‍ ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ അതേ പ്രായമുള്ള ഗംഭീറിന് അത് കണ്ടിരിക്കാനേ യോഗം ഉള്ളൂ എന്നാണ് ആരാധകരുടെ പരിഹാസം. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ബൗളിങ് കൊണ്ട് ഒരു കാര്യവുമില്ല, ഇങ്ങനെ പോയാല്‍ വേറെ ക്യാപ്റ്റന്റെ കീഴില്‍ കളിക്കേണ്ടിവരും; നായകസ്ഥാനം ഒഴിയുമെന്ന സൂചനയുമായി ധോണി !