സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

അഭിറാം മനോഹർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (15:42 IST)
KL Rahul
കാണ്‍പൂര്‍ ടെസ്റ്റിന് മുന്‍പായുള്ള പരിശീലന സെഷനില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നേരം ഏറെയും ചെലവഴിച്ചത് ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനൊപ്പം. മത്സരത്തിന് മുന്‍പുള്ള 2 ദിവസ പരിശീലന സെഷനിലും കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താനാണ് ഗംഭീര്‍ ശ്രദ്ധ നല്‍കിയത്. നേരത്തെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് മെന്ററായി മികച്ച ബന്ധമാണ് കെ എല്‍ രാഹുലുമായി ഗംഭീറിനുള്ളത്.
 
വ്യാഴാഴ്ച നെറ്റ്‌സില്‍ സ്പിന്നര്‍മാര്‍ക്കെതിരെയാണ് രാഹുല്‍ ഏറെനേരവും പരിശീലനം നടത്തിയത്. ഗംഭീര്‍ തന്നെ നേരിട്ടെത്തി കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് നിരീക്ഷിച്ചു. കെ എല്‍ രാഹുലിനോട് ബാറ്റിംഗില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും കൈക്കുഴ ഉപയോഗിച്ച് കൂടുതല്‍ ബാറ്റിംഗ് ചെയ്യുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശീലനത്തിന് ശേഷം ഗംഭീര്‍ രാഹുലിന്റെ പുറത്തുതട്ടുകയും ചെയ്തു. 2014ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും ടെസ്റ്റ് കരിയറില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ രാഹുലിന് ഇനിയുമായിട്ടില്ല. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം പരിചയസമ്പന്നനായ ഒരു ടെസ്റ്റ് താരത്തെ ആവശ്യമുണ്ട് എന്നതിനാലാണ് ടീം രാഹുലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാറ്റർമാരെ കുത്തിനിറച്ചാൽ ടീമാകില്ല, കുൽദീപിനെ കളിപ്പിക്കണം : പാർഥീവ് പട്ടേൽ

മാക്സ്വെൽ തിരിച്ചെത്തും, പുതുമുഖങ്ങളായി ജാക്ക് വ്ഡ്വേർഡ്സും ബീർഡ്മാനും, അടിമുടി മാറി ഓസീസ് ടീം

ആദം സാമ്പ വിക്കറ്റുകളെടുക്കുമ്പോൾ കുൽദീപ് വെള്ളം കൊടുക്കാൻ നടക്കുന്നു, ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ

'അങ്ങനെയുള്ളവര്‍ക്കു ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ സാധിക്കില്ല'; മുന്‍ഭാര്യയെ വിടാതെ ചഹല്‍

ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ

അടുത്ത ലേഖനം
Show comments