Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

കെ എൽ രാഹുലിൽ നിന്നും ടീം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്, ടെസ്റ്റ് പരമ്പരയ്ക്ക് മുൻപെ രോഹിത് ശർമ

Rohit sharma

അഭിറാം മനോഹർ

, ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (14:40 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ വാര്‍ത്താസമ്മേളനവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് 2 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, പേസര്‍ ജസ്പ്രീത് ബുമ്ര തുടങ്ങിയവരെല്ലാം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റിഷഭ് പന്തും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
 
പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര വിജയിച്ചെത്തുന്ന ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പറയുന്നത്. ഇതിനിടെയാണ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പുള്ള ഒരുക്കം മാത്രമല്ല ബംഗ്ലാദേശ് പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറാനും ഇതില്‍ വിജയിക്കേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സീനിയര്‍ താരമെന്ന നിലയില്‍ കെ എല്‍ രാഹുലില്‍ നിന്നും മികച്ച പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നത്. രോഹിത് ശര്‍മ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ എല്ലാ മസാലകളും നിര്‍ത്തിക്കോ..! ഒന്നിച്ചെത്തി ഗംഭീറും കോലിയും; പരസ്പരം പുകഴ്ത്തലോടു പുകഴ്ത്തല്‍