കോഹ്‌ലിയുടെ സപ്പോര്‍ട്ടൊന്നും ഏശിയില്ല; ധോണിക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍
കോഹ്‌ലിയുടെ സപ്പോര്‍ട്ടൊന്നും ഏശിയില്ല; ധോണിക്കെതിരെ ആഞ്ഞടിച്ച് ഗംഭീര്‍
ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത മഹേന്ദ്ര സിംഗ് ധോണിയെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍.
ധോണിയുടെ മെല്ലയുള്ള ബാറ്റിംഗ് സഹതാരങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. അദ്ദേഹം ഇങ്ങനെ ബാറ്റ് വീശുന്നത് അടുത്തൊന്നും കണ്ടിട്ടില്ല. ഈ പ്രകടനം കാണുമ്പോള്‍ തനിക്ക് വിഷമമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
വലിയ ടോട്ടലുകള്‍ ധോണി നേടാത്തതില്‍ തനിക്ക് നിരാശയുണ്ട്. ഡോട്ട് ബോളുകള്‍ക്ക് കൂടുതലായി വഴങ്ങുന്നതോടെ മറുവശത്തു നില്‍ക്കുന്ന ബാറ്റ്‌സ്‌മാര്‍ സമ്മര്‍ദ്ദത്തിലാകും. തുടര്‍ന്നു വരുന്ന ബാറ്റ്‌സ്‌മാനും സമ്മര്‍ദ്ദം സമ്മാനിക്കുന്ന തരത്തിലാണ് ധോണി ബാറ്റ് വീശുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ധോണിക്കെതിരെ ഗംഭീര്‍ രംഗത്തുവന്നത്.
അതേസമയം, ധോണിയെ പിന്തുണച്ച ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്തു വന്നിരുന്നു. ചില മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരില്‍ ആരെയും വിലകുറച്ചു കാണാന്‍ സാധിക്കില്ലെന്നായിരുന്നു വിരാട് പറഞ്ഞത്.