Webdunia - Bharat's app for daily news and videos

Install App

ധോണിയും ഗംഭീറും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകും ?; ബിജെപിയുമായി ചര്‍ച്ച നടത്തി!

ധോണിയും ഗംഭീറും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകും ?; ബിജെപിയുമായി ചര്‍ച്ച നടത്തി!

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (18:19 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും ഗൗതം ഗംഭീറും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുണ്ടാകുമെന്നാണ്
ദ് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ധോണിയും ഗംഭീറുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം മീനാക്ഷി ലേഖിക്ക് പകരമാകും ഗംഭീറിനെ മത്സരിപ്പിക്കുക. മീനാക്ഷിയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് മതിപ്പില്ലെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്.

സാമുഹ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ഗംഭീറുമായി ജനങ്ങള്‍ക്ക് അടുപ്പമുണ്ടെന്നും ഈ ബന്ധത്തിലൂടെ അദ്ദേഹത്തിന് രാഷ്‌ട്രീയത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസവും പാര്‍ട്ടിക്കുണ്ട്.

അതേസമയം, പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഗംഭീറും ധോണിയും തയ്യാറായിട്ടില്ല. ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിട്ടാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വെസ്‌റ്റ് ഇന്‍ഡീസുമായുള്ള ഏകദിന ടീമില്‍ ഉള്ള താരമാണ് ധോണി. അതേസമയം, ആഭ്യന്തരക്രിക്കറ്റില്‍ ഗംഭീര്‍ സജീവമായി തുടരുകയാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധോണിയുമായി ബിജെപി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയത് മുമ്പ് വാര്‍ത്തയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments