Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gautam Gambhir on Karun Nair: 'തിരിച്ചുവരവ് അത്ര എളുപ്പമല്ല, അവന് തോല്‍ക്കില്ലെന്ന മനോഭാവം'; കരുണ്‍ നായരെ പുകഴ്ത്തി ഗംഭീര്‍

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി അടിച്ച രണ്ടാമത്തെ താരമാണ് കരുണ്‍

India A vs England Lions, Karun Nair, കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ചുറി

രേണുക വേണു

, വ്യാഴം, 12 ജൂണ്‍ 2025 (10:51 IST)
Gautam Gambhir on Karun Nair: കരുണ്‍ നായരുടെ തിരിച്ചുവരവിനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. തോല്‍വി സമ്മതിക്കാത്ത മനോഭാവമാണ് കരുണിന്റേതെന്നും തിരിച്ചുവരവുകള്‍ അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഗംഭീര്‍ ടീം മീറ്റിങ്ങിനിടെ പറഞ്ഞു. 
 
' തിരിച്ചുവരവുകള്‍ അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര റണ്‍സാണ് കഴിഞ്ഞ സമയങ്ങളില്‍ അവന്‍ അടിച്ചെടുത്തത്..ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവം..ഈ ടീമിനെ മുഴുവന്‍ പ്രചോദിപ്പിക്കുന്നതാണ് അത്. വെല്‍ക്കം ബാക്ക് കരുണ്‍ നായര്‍,' ഗംഭീര്‍ പറഞ്ഞു. 
 
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി അടിച്ച രണ്ടാമത്തെ താരമാണ് കരുണ്‍. 2017 ലാണ് താരം ഇന്ത്യക്കായി അവസാന ടെസ്റ്റ് കളിച്ചത്. എട്ട് വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ കരുണ്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് കരുണിനു വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വഴി തുറന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയും കരുണ്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങളുടെ പരിശീലന പരമ്പരയില്‍ 259 റണ്‍സ് നേടി ഇന്ത്യ എ ടീമിന്റെ ടോപ് സ്‌കോറര്‍ ആയതും കരുണ്‍ ആണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Australia vs South Africa, WTC Final 2025: 'ഇനി ബാവുമ ശരണം'; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു, ഇന്ന് നിര്‍ണായകം