Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയും രാഹുലും എന്താണ് ചെയ്തത്? രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

Gavaskar against Kohli and Rahul
, ഞായര്‍, 19 നവം‌ബര്‍ 2023 (17:55 IST)
ഏകദിന ലോകകപ്പ് ഫൈനലിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മോശം പ്രകടനത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. വിരാട് കോലിയും കെ.എല്‍.രാഹുലും റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കാതിരുന്നത് മോശം സമീപനമായെന്ന് ഗവാസ്‌കര്‍ പറഞ്ഞു. രോഹിത് പുറത്തായ ശേഷം ബൗണ്ടറികള്‍ പോയിട്ട് സിംഗിളും ഡബിളും എടുക്കാന്‍ പോലും ഇരുവരും ശ്രമിച്ചില്ലെന്നാണ് ഗവാസ്‌കറിന്റെ വിമര്‍ശനം. 
 
' പിച്ചിന്റെ വേഗത കുറഞ്ഞ സ്വഭാവവും വിക്കറ്റ് വീഴ്ചയും പരിഗണിക്കുമ്പോള്‍ സിംഗിള്‍സും ഡബിള്‍സും മാത്രം എടുക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. പക്ഷേ അത് പോലും കൃത്യമായി നടന്നിരുന്നില്ല. കോലിയും രാഹുലും എന്താണ് ചെയ്തിരുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ബൗണ്ടറികള്‍ നേടാനോ സിംഗിളോ ഡബിളോ എടുക്കാനോ പോലും അവര്‍ ശ്രമിച്ചിരുന്നില്ല,' ഗവാസ്‌കര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IND vs AUS Final Live:ഫൈനലിലും അർധസെഞ്ചുറി, കോലിയ്ക്ക് മറ്റൊരു റെക്കോർഡ് നേട്ടം