Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനൊരു ടി20 വിരോധിയല്ല, അവനെപോലെ ബാറ്റ് ചെയ്യാൻ വളരെ ആഗ്രഹമുണ്ട്: ഗവാസ്‌കർ

ഞാനൊരു ടി20 വിരോധിയല്ല, അവനെപോലെ ബാറ്റ് ചെയ്യാൻ വളരെ ആഗ്രഹമുണ്ട്: ഗവാസ്‌കർ
, വെള്ളി, 4 ജൂണ്‍ 2021 (20:10 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്ത് ആദ്യമായി 10,000 റൺസ് എന്ന നാഴികകല്ല് പിന്നിട്ട ബാറ്റ്‌സ്മാനാണ് ഇന്ത്യൻ ഇതി‌ഹാസ താരം സുനിൽ ഗവാസ്‌കർ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഏകദിന ക്രിക്കറ്റിലോട്ടുള്ള മാറ്റത്തിനോട് പൊരുത്തപ്പെടനാകാതെ ഗവാസ്‌കർ ഏകദിനത്തിൽ കളിച്ച 36 റൺസിന്റെ ഇന്നിങ്സ് ലോകപ്രശസ്‌തമാണ്. 
 
പൊതുവേ ടെസ്റ്റ് താരമെന്ന വിശേഷിപ്പിക്കപ്പെടുന്ന ഗവാസ്‌കര്‍ ഇപ്പോള്‍ തന്റെ ആധുനിക ക്രിക്കറ്റ് ഇഷ്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ടി20 ക്രിക്കറ്റിനോട് താൻ എതിരല്ലെന്നാണ് ഗവാസ്‌കർ പറയുന്നത്.എന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന പലര്‍ക്കും ടി20 ഫോര്‍മാറ്റ് ഇഷ്ടമല്ലെന്നത് എനിക്കറിയാം.എന്നാല്‍ ശരിക്കും ടി20 ഫോര്‍മാറ്റ് എനിക്കിഷ്ടമാണ്. 3 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് മത്സരഫലം അറിയാം എന്നതാണ് പ്രധാന ആകർഷണം.
 
ആരെങ്കിലും റിവേഴ്‌സ് സ്വീപും സ്വിച്ച് ഷോട്ടും കളിച്ചാല്‍ കസേരയിൽ നിന്നും എഴുന്നേൽക്കും. അത്തരം ഷോട്ടുകളിലൂടെ സിക്‌സുകള്‍ നേടാന്‍ ഉയര്‍ന്ന കഴിവ് തന്നെ വേണം-ഗവാസ്‌കര്‍ പറഞ്ഞു. ആധുനിക ക്രിക്കറ്റിൽ ഡിവില്ലിയേഴ്‌സിനെ പോലെ ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. എല്ലാ ഷോട്ടും കളിക്കാൻ അവന് സാധിക്കുന്നു. വലത് തോളിന് മുകളിലൂടെയുള്ള അവന്റെ ഷോട്ട് വളരെ മനോഹരമാണ്. അത് കാണാന്‍ ഇഷ്ടമാണ്. ഗവാസ്‌കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയുമായുള്ള താരതമ്യത്തിൽ സമ്മർദ്ദമില്ല, പകരം അഭിമാനം മാത്രം: ബാബർ അസം