ടി20 ലോകകപ്പ് അടുത്തുവെങ്കിലും ഓസ്ട്രേലിയ ഇതുവരെ തങ്ങളുടെ വിക്കറ്റ് കീപ്പർ ആരയിരിക്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുൻ ഓസീസ് ക്യാപ്‌റ്റൻ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി താൻ ചൂണ്ടിക്കാണിച്ച പേര് വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ ഇല്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
ലോകകപ്പിന് ഇനി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തിരഞ്ഞാകും ഓസീസ് ഇപ്പോൾ കുഴങ്ങുന്നത്. അവരുടെ ഉറക്കം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകും. ലോകകപ്പിന് തങ്ങളുടെ ടീം എങ്ങനെയാകണം എന്ന് സംബന്ധിച്ച പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.. അതിൽ ഏറ്റവും പ്രധാനം വിക്കറ്റിന് പിന്നിൽ ആരു നിൽക്കും എന്നതാണ്.' cricket.com.auന് ൽകിയ അഭിമുഖത്തിൽ പോണ്ടിങ് പറയുന്നു. ലോവർ ഓർഡറിൽ ഒരു ഫിനിഷറുടെ അഭാവവും ഓസ്ട്രേലിയൻ ടീമിലുണ്ടെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടുന്നു.