Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിക്കിന്റെ പേരും പറഞ്ഞ് രഞ്ജി കളിക്കാതിരിക്കുന്നതൊക്കെ കോമഡി തന്നെ, ഗവാസ്‌കറിന്റെ വിമര്‍ശനം കോലിക്ക് നേരെ?

Virat Kohli

അഭിറാം മനോഹർ

, ചൊവ്വ, 28 ജനുവരി 2025 (15:22 IST)
രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ ആറാം റൗണ്ട് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ ടീമിലെ ചില സീനിയര്‍ താരങ്ങള്‍ മാറിനിന്നതില്‍ വിമര്‍ശനവുമായി ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ചില താരങ്ങള്‍ പരിക്കാണ് പറഞ്ഞാണ് രഞ്ജിയില്‍ കളിക്കാതിരുന്നതെന്നും പരിക്കിന്റെ പേരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മാറിനില്‍ക്കുന്നതൊക്കെ വലിയ തമാശയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
 
പലരും രഞ്ജി കളിക്കാന്‍ തയ്യാറായത് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമോ എന്ന് ഭയന്നാണ്. എന്നാല്‍ കളിക്കാനിറങ്ങുന്നതിന് മുന്‍പ് തന്നെ പരിക്കാണെന്ന് പറഞ്ഞ് ചിലര്‍ മാറിനില്‍ക്കും. പരിക്കിന്റെ പേരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കുന്നതൊക്കെ വലിയ തമാശ തന്നെ.  ഗവാസ്‌കര്‍ പറഞ്ഞു. പരിക്കിന്റെ പേരില്‍ വിട്ടുനിന്ന നിതീഷ് കുമാര്‍ റെഡ്ഡി ഒഴികെ മറ്റാരും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടിയതായി അറിവില്ലെന്നും ഗവാസ്‌കര്‍ ഒളിയമ്പെയ്തു. ഇത് രഞ്ജിയില്‍ ഡല്‍ഹി- സൗരാഷ്ട്ര മത്സരത്തില്‍ കഴുത്ത് വേദനയെന്ന് പറഞ്ഞ് മാറിനിന്ന വിരാട് കോലിയെ ഉദ്ദേശിച്ചിട്ടാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്. സൗരാഷ്ട്രക്കെതിരെ കളിച്ചില്ലെങ്കിലും റെയില്‍വേസിനെതിരായ മത്സരത്തില്‍ കോലി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിസിഐ കരാർ രക്ഷിക്കാനല്ലെ, അല്ലേൽ ഇവനൊക്കെ വന്ന് കളിക്കുമോ? രോഹിത്തിനെതിരെ ഗവാസ്കർ