Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് പാകിസ്ഥാനിൽ പോകണ്ട, ബിസിസിഐ അനുമതി നിഷേധിച്ചതായി റിപ്പോർട്ട്

Rohit Sharma

അഭിറാം മനോഹർ

, ബുധന്‍, 22 ജനുവരി 2025 (17:08 IST)
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി പാകിസ്ഥാന്‍ സന്ദര്‍ശിക്കാനിരുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് യാത്രാനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന് മുന്നോടിയായി പതിവുള്ള ക്യാപ്റ്റന്മാരുടെ വാര്‍ത്താസമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാകിസ്ഥാന്‍ സന്ദര്‍ശിക്കാനിരുന്നത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന് ബിസിസിഐ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
 
ചാമ്പ്യന്‍സ് ട്രോഫി ജേഴ്‌സിയില്‍ ഇന്ത്യ ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് വെയ്ക്കാന്‍ വിസമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് രോഹിത്തിന്റെ യാത്രാനുമതി ബിസിസിഐ നിഷേധിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള ക്യാപ്റ്റന്മാരുടെ വാര്‍ത്താസമ്മേളനവും ഫോട്ടോ ഷൂട്ടും ദുബായിലേക്ക് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ ഐസിസിയും ഇതേ ആവശ്യം പാകിസ്ഥാന് മുന്നില്‍ വെയ്ക്കാന്‍ സാധ്യതയേറെയാണ്. അതേസമയം ക്രിക്കറ്റില്‍ ബിസിസിഐ അനാവശ്യമായി രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി പ്രതികരിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംബാബ്‌വെയ്ക്കെതിരായ സെഞ്ചുറി ഒഴിച്ചാൽ എടുത്തുപറയാൻ നല്ലൊരു പ്രകടനമില്ല, ഇംഗ്ലണ്ടിനെതിരായ പരമ്പര അഭിഷേകിന് നിർണായകം