Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവേശത്തിമിര്‍പ്പില്‍ ഇര്‍ഫാന്‍ പത്താന്‍, പ്രായം മറന്ന് ആഘോഷിച്ച് സുനില്‍ ഗവാസ്‌കര്‍; ഇന്ത്യയുടെ വിജയാഘോഷം (വീഡിയോ)

മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഇര്‍ഫാന്‍ പത്താന്‍, കൃഷ്ണമാചാരി ശ്രീകാന്ത് തുടങ്ങിയവരുടെ സന്തോഷ പ്രകടനം അതില്‍ എടുത്തുപറയണം

Gavaskars celebration after India Pakistan Match
, തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (08:27 IST)
ട്വന്റി 20 ലോകകപ്പില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. പ്രായഭേദമന്യേ എല്ലാ ആരാധകരും ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കാഴ്ചയാണ് മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്. 
മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഇര്‍ഫാന്‍ പത്താന്‍, കൃഷ്ണമാചാരി ശ്രീകാന്ത് തുടങ്ങിയവരുടെ സന്തോഷ പ്രകടനം അതില്‍ എടുത്തുപറയണം. രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യക്കായി വിജയറണ്‍ കുറിച്ചപ്പോള്‍ സന്തോഷത്താല്‍ തുള്ളിച്ചാടുകയായിരുന്നു മൂവരും. അതില്‍ തന്നെ സുനില്‍ ഗവാസ്‌കറിന്റെ ആഹ്ലാദപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീ മുത്താണ്'; വിരാട് കോലിയെ കെട്ടിപ്പിടിച്ച് രാഹുല്‍ ദ്രാവിഡ് (വീഡിയോ)