Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് മാസം സമയം മതി, മൂന്ന് രഞ്ജി ട്രോഫി മത്സരവും, റൺസ് എടുക്കുന്നത് എങ്ങനെയെന്ന് ഞാൻ കാട്ടിത്തരാം: ഗാംഗുലി

മൂന്ന് മാസം സമയം മതി, മൂന്ന് രഞ്ജി ട്രോഫി മത്സരവും, റൺസ് എടുക്കുന്നത് എങ്ങനെയെന്ന് ഞാൻ കാട്ടിത്തരാം: ഗാംഗുലി
, വെള്ളി, 17 ജൂലൈ 2020 (13:50 IST)
പരിശീലനത്തിനായി ആറു മാസം സമയം നൽകി. മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങൾ കളിയ്ക്കാൻ എപ്പോൾ ആവശ്യപ്പെട്ടാലും തനിയ്ക്ക് മികച്ച റൺസ് കണ്ടെത്താൻ സാധിയ്ക്കും എന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. നാഗ്‌പൂരിൽ നടന്ന ടെസ്റ്റിൽ വിരമിച്ചില്ലായിരുന്നു എങ്കിൽ പിന്നീട് നടന്ന മത്സരങ്ങളിൽ താൻ മികച്ച സ്കോർ കണ്ടെത്തുമായിരുന്നു എന്ന് ഗാംഗുലി പറയുന്നു. ബംഗാളി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ പ്രതികണം. 
 
ഏകദിനത്തില്‍ രണ്ട് പരമ്പരകള്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയേനെ. നാഗ്പൂരില്‍ വിരമിച്ചില്ലായിരുന്നു എങ്കില്‍ അടുത്ത രണ്ട് ടെസ്റ്റ് പരമ്പരകളിലും മികച്ച സ്കോർ കണ്ടെത്താൻ എനിയ്ക്ക് സാധിയ്ക്കുമായിരുന്നു. ഇനി ഇപ്പോള്‍ എനിക്ക് ആറ് മാസം പരിശീലനത്തിന് സമയം നല്‍കു. മൂന്ന് രഞ്ജി ട്രോഫി കളിക്കാനും അനുവദിക്കൂ, ടെസ്റ്റിൽ ഞാൻ മികച്ച റൺസ് കണ്ടെത്തും. ആറ് മാസം വേണ്ട, മൂന്ന് മാസം നൽകിയാലും മതി, ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് കാണിച്ചു തരാം. 
 
എനിക്ക് കളിക്കാന്‍ നിങ്ങള്‍ അവസരം നല്‍കിയേക്കില്ല. പക്ഷേ എന്റെ ഉള്ളിലെ വിശ്വാസം തകര്‍ക്കാന്‍ ഒരിയ്ക്കലും സാധിയ്ക്കില്ല. ആ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ കളിക്കാരില്‍ ഒരാളായിരുന്നു ഞാൻ. എന്നിട്ടും എന്നെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. പ്രകടനം കാഴ്ചവെക്കാനുള്ള വേദി എടുത്ത് മാറ്റി കഴിഞ്ഞാല്‍ പിന്നെ എങ്ങനെ തെളിയിക്കും. അതാണ് എനിക്ക് സംഭവിച്ചത്. ഗാംഗുലി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോൽവിക്കയത്തിൽ ബാഴ്‌സ: കിരീടത്തിൽ മുത്തമിട്ട് റയൽ മാഡ്രിഡ്