ഡല്‍ഹി: 399 രൂപയുടെ കൊവിഡ് 19 ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്ത് ഐഐടി ഡല്‍ഹി. കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ തന്നെയാണ് ഈ പരിശോധന കിറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് ലഭ്യമായതിൽവച്ച് ഏറ്റവും വില കുറഞ്ഞ കൊവിഡ് ടെസ്റ്റ് കിറ്റായിരിയ്ക്കും ഇത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിയ്ക്കാൻ ഇത് കൂടുതൽ സഹായിയ്ക്കും.
ഐസിഎംആറും, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയും ഈ പരിശോധന കിറ്റിന് അംഗീകാരം നൽകിയിട്ടുണ്ട്. ഐഐടിയില്‍ നിന്ന് ലൈസന്‍സ് നേടിയ ന്യൂടെക് മെഡിക്കല്‍ ഡിവൈസ് എന്ന കമ്പനിയാണ് 'കോറോസര്‍' എന്ന കോവിഡ് ടെസ്റ്റ് കിറ്റ് വാണിജ്യടിസ്ഥാനത്തിൽ നിർമ്മിയ്ക്കുന്നത്. അടുത്ത മാസത്തോടെ രണ്ട് ദശലക്ഷം ടെസ്റ്റിംഗ് കിറ്റുകള്‍ നിര്‍മ്മിക്കുമെന്ന് ന്യൂടെക് മെഡിക്കല്‍ ഡിവൈസ് അറിയിച്ചു. 'കോറോസര്‍'കിറ്റ് നിര്‍മ്മിക്കാന്‍ ഐഐടി ദില്ലി 10 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.