ധോണി പോയതോടെ സകലര്‍ക്കും ഇവനെ ഭയം; ഇത് ഓസീസ് ടീമിന്റെ ശവക്കുഴിയോ ? - മാക്‍സ്‌വെല്ലിനും സംശയമില്ല
വമ്പന്‍മാര്‍ക്കെല്ലാം കോഹ്‌ലിയെ ഭയം; മാക്‍സ്‌വെല്ലിന്റെ പ്രസ്‌താവന ഓസീസ് ടീമിനെ ഉലയ്‌ക്കുന്നു
ഇന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുന്ന സ്വന്തം ടീമിന് മുന്നറിയിപ്പുമായി ഗ്ലെന്‍ മാക്‍സ്‌വെല്‍. സ്‌പിന്നിനെ നേരിടാന്‍ പഠിക്കാതെ ഇന്ത്യയില്‍ അവര്‍ക്കെതിരെ ജയിക്കുക അസാധ്യമാണ്. സ്‌പിന്നിനെ അനായാസം നേരിടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ പ്രകടനം കണ്ടു പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിരാട് കോഹ്‌ലിയെയും സംഘത്തെയും അവരുടെ നാട്ടിലെത്തി തോല്‍പ്പിക്കുക ബുദ്ധിമുട്ടാണ്. സ്‌പിന്‍ പിച്ചുകളാണ് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് ഭീഷണി. ഇന്ത്യന്‍ സ്‌പിന്നര്‍മാരെ അവരുടെ നാട്ടില്‍ നേരിട്ട് റണ്‍സെടുക്കുക അതിലേറെ പ്രയാസമുള്ള കാര്യമാണെന്നും മാക്‍സ്‌വെല്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ മത്സരത്തിന്റെ ഗതിയനുസരിച്ച് വ്യത്യസ്‌ത തന്ത്രങ്ങള്‍ മെനയുന്നതാകും നല്ലത്. അല്ലാത്ത പക്ഷം തിരിച്ചടിയുണ്ടാകുമെന്നും ക്രിക്കറ്റ് ഡോട്ട്‌കോം എയുവിന് നല്‍കിയ അഭിമുഖത്തില്‍ മാക്‌സ്‌വെല്‍ കൂട്ടിചേര്‍ത്തു.
നേരത്തെ ഓസീസ് ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണും അന്തരാഷ്ട്ര ക്രിക്കറ്റില്‍ നും വിരമിച്ച ഓസീസ് താരം മൈക്ക് ഹസിയും രംഗത്തെത്തിയിരുന്നു. തന്ത്രങ്ങള്‍ മെനയുന്നതില്‍ ബുദ്ധിരാക്ഷസനായ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്‌ലിയെ ആണ് എതിരാളികള്‍ക്ക് ഭയം.