ദേശീയതലത്തിൽ മത്സരിക്കാൻ ഇനി മൂന്ന് മലയാളികൾ
ദക്ഷിണമേഖലാ ടീമില്‍ മൂന്നു മലയാളികള്‍
മുഷ്താഖ് അലി ക്രിക്കറ്റ് ഇന്റര്‍സോണ്‍ മത്സരത്തിനുള്ള ദക്ഷിണമേഖലാ ടീമില്‍ മൂന്നു കേരള താരങ്ങള്‍ ഇടംപിടിച്ചു. കേരളത്തിന്റെ ഓപ്പണറായിരുന്ന വിഷ്ണു വിനോദ്, പേസ് ബൗളര്‍മാരായ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവരാണ് ദേശീയതലത്തില്‍ മത്സരിക്കുന്ന ടീമില്‍ ഇടംനേടിയിരിക്കുന്നത്.
മുഷ്താഖ് അലി ക്രിക്കറ്റ് ദക്ഷിണമേഖലാ റൗണ്ടില്‍ അഞ്ച് ഇന്നിങ്സില്‍ എട്ടുവിക്കറ്റ് നേടിയ ബേസില്‍ തമ്പിയും ഏഴു വിക്കറ്റ് നേടിയ സന്ദീപ് വാര്യരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പരിചിതരാണ്. ടൂര്‍ണമെന്റില്‍ സ്ഥിരതയോടെ ബാറ്റുവീശിയ ഓപ്പണര്‍ വിഷ്ണു വിനോദ് നാല് ഇന്നിങ്സില്‍ 199 റണ്‍സടിച്ചു. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളുമുണ്ട്.