Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൻ്റെ ഭാര്യ ഇന്ത്യയിൽ താമസിച്ചതിലും അധികം ഞാൻ അവിടെ ഉണ്ടായിട്ടുണ്ട്: ഗ്ലെൻ മാക്സ്വെൽ

എൻ്റെ ഭാര്യ ഇന്ത്യയിൽ താമസിച്ചതിലും അധികം ഞാൻ അവിടെ ഉണ്ടായിട്ടുണ്ട്: ഗ്ലെൻ മാക്സ്വെൽ
, ബുധന്‍, 24 ഓഗസ്റ്റ് 2022 (18:57 IST)
ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഓസീസ് താരം ഗ്ലെൻ മാക്സ്വെൽ. ഇന്ത്യക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ കളിക്കണമെന്നാണ് താരം പറഞ്ഞത്. 2013ൽ ഇന്ത്യക്കെതിരെ ഹൈദരാബാദിലായിരുന്നു ടെസ്റ്റിൽ മാക്സ്വെല്ലിൻ്റെ അരങ്ങേറ്റം. എന്നാൽ ടെസ്റ്റ് ഫോർമാറ്റ് അദ്ദേഹത്തിന് അധികം വഴങ്ങിയില്ല. വെറും 7 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് മാക്സ്വെൽ ഓസീസ് ജേഴ്സിയിൽ കളിച്ചത്.
 
അടുത്തിടെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ ഇടം നേടാൻ താരത്തിനായിരുന്നില്ല. എന്നാൽ ഇന്ത്യൻ പിച്ചുകളിൽ തനിക്ക് തിളങ്ങാനാകുമെന്നാണ് മാക്സ്വെൽ പറയുന്നത്. എനിക്ക് ഏറെ പരിചയമുള്ള സ്ഥലമാണത്. ഇന്ത്യക്കാരിയായ എൻ്റെ ഭാര്യ അവിടെ താമസിച്ചതിനേക്കാൾ അധിക കാലം ഞാൻ ഇന്ത്യയിൽ ഉണ്ടായിരുന്നു. എനിക്ക് ഇനിയൊരു അവസരം കിട്ടിയാൽ ഇന്ത്യയിൽ തിളങ്ങാൻ എനിക്ക് സാധിക്കും മാക്സ്വെൽ പറഞ്ഞു.
 
ഞാൻ ഓസീസിനായി ടെസ്റ്റ് കളിച്ച് ഏറെകാലമായി. ഇപ്പോൾ ടെസ്റ്റ് കളിക്കാൻ അതിയായ ആഗ്രഹമുണ്ട്. സമ്മർ അവസാനിക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ ഒരിടം കണ്ടെത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു. മാക്സ്വെൽ പറഞ്ഞു. 7 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 339 റൺസാണ് മാക്സ്വെല്ലിൻ്റെ സമ്പാദ്യം. 30ൽ താഴെയാണ് മാക്സ്വെല്ലിൻ്റെ ബാറ്റിങ് ശരാശരി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി എടുത്ത ഇടവേള അത്ഭുതങ്ങൾ സൃഷ്ടിക്കും, അവൻ തിരിച്ചെത്തും, വിമർശകരുടെ വായടപ്പിക്കും: രവി ശാസ്ത്രി