Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേട്ടാ എന്ന വിളി കേൾക്കുമ്പോൾ അഭിമാനം: സഞ്ജു സാംസൺ

ചേട്ടാ എന്ന വിളി കേൾക്കുമ്പോൾ അഭിമാനം: സഞ്ജു സാംസൺ
, ചൊവ്വ, 23 ഓഗസ്റ്റ് 2022 (17:21 IST)
ഇന്ത്യയ്ക്കായി വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും ആരാധകർ തനിക്ക് നൽകുന്ന പിന്തുണ തന്നെ അത്ഭുതപ്പെടുത്തുന്നതായി മലയാളി താരം സഞ്ജു സാംസൺ. സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് മുൻപ് സംസാരിക്കവെയാണ് സഞ്ജു സാംസൺ ഇക്കാര്യം പറഞ്ഞത്.
 
എനിക്ക് എല്ലായിടത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കാണികളിൽ ഒരുപാട് മലയാളികൾ ഉണ്ടെന്ന് തോന്നുന്നു. അവരുടെ ചേട്ടാ വിളികൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. സഞ്ജു പറഞ്ഞു. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ 43 റൺസോടെ പുറത്താവാതെ നിന്ന് സഞ്ജു സാംസൺ മത്സരത്തിലെ താരമായിരുന്നു.

വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെയ്ക്കുന്നത്. എന്നാൽ മൂന്നാം ഏകദിനമത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ തിളങ്ങാൻ സഞ്ജുവിനായില്ല. 13 പന്തിൽ 15 റൺസാണ് അവസാന ഏകദിനത്തിൽ സഞ്ജു നേടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കില്ല, കാരണം ഇതാണ്