Glenn Maxwell: ഗ്ലെന്‍ മാക്‌സ്വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

2012 ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയ്ക്കായി മാക്‌സ്വെല്‍ അരങ്ങേറ്റം കുറിച്ചത്

രേണുക വേണു
തിങ്കള്‍, 2 ജൂണ്‍ 2025 (11:40 IST)
Glenn Maxwell: ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 36 കാരനായ മാക്‌സ്വെല്‍ ഇനി ട്വന്റി 20 ഫോര്‍മാറ്റില്‍ മാത്രമാണ് ഓസ്‌ട്രേലിയയ്ക്കായി കളി തുടരുക. തുടര്‍ച്ചയായ പരുക്കുകളെ തുടര്‍ന്നാണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ താരം തീരുമാനിച്ചത്. 
 
2012 ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഓസ്‌ട്രേലിയയ്ക്കായി മാക്‌സ്വെല്‍ അരങ്ങേറ്റം കുറിച്ചത്. 149 മത്സരങ്ങളില്‍ നിന്നായി 33.81 ശരാശരിയില്‍ 3,990 റണ്‍സ് നേടി. 126.70 ആണ് ഏകദിനത്തില്‍ മാക്‌സ്വെല്ലിന്റെ സ്‌ട്രൈക് റേറ്റ്. 
 
2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 201 റണ്‍സാണ് മാക്‌സ്വെല്ലിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. നാല് സെഞ്ചുറികളും ഏകദിന ക്രിക്കറ്റില്‍ താരം നേടിയിട്ടുണ്ട്. ഓഫ് സ്പിന്നറായ താരം 77 വിക്കറ്റുകളും 91 ക്യാച്ചുകളും നേടി. 2027 ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന് തനിക്കു പ്രതീക്ഷയില്ലെന്നും അതിനാല്‍ വിരമിക്കാന്‍ തീരുമാനിച്ചെന്നും ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലിയെ മാക്‌സ്വെല്‍ അറിയിച്ചു. 2015, 2023 ഏകദിന ലോകകപ്പുകള്‍ നേടിയ ഓസ്‌ട്രേലിയ ടീമിന്റെ ഭാഗമായിരുന്നു മാക്‌സ്വെല്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

കപ്പില്ലാതെ 5 വർഷമല്ലെ ആയുള്ളു, ഇതുവരെ കപ്പടിക്കാത്ത ടീമുകളുണ്ട്: വിമർശകർക്ക് മറുപടിയുമായി മഹേല ജയവർധനെ

പത്തൊമ്പതാം ഓവര്‍ എറിയാനിരുന്നത് റിയാന്‍ പരാഗ്, ആര്‍ച്ചറെ കൊണ്ടുവന്നത് ജുറലിന്റെ മാസ്റ്റര്‍ പ്ലാന്‍

ഡൽഹിക്കായി തകർത്തടിച്ച് റിസ്‌വി, ചെക്കനെ എന്തിനാണ് കളഞ്ഞതെന്ന് ചെന്നൈയോട് ആരാധകർ

അവസാന ഓവറിൽ ജയിക്കാൻ 11 റൺസ്, വഴങ്ങിയത് 4 റൺസ്, തുഷാർ ദേഷ്പാണ്ഡെയുടെ കരുത്തിൽ രാജസ്ഥാൻ വിജയം

നീ റൺസ് അടിക്കുന്നതും അല്ലാത്തതും വേറെ കാര്യം, അക്കാര്യം തിരുത്തിയില്ലെങ്കിൽ പണി വാങ്ങും, സഞ്ജുവിന് ഉപദേശം നൽകിയിരുന്നെന്ന് യുവരാജ് സിംഗ്

അടുത്ത ലേഖനം
Show comments