Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിക്കാനല്ല, വെക്കേഷൻ ആസ്വദിക്കാൻ ഇന്ത്യയിലെത്തിയവരാണ് മാക്സ്വെല്ലും ലിവിങ്ങ്സ്റ്റണും: രൂക്ഷഭാഷയിൽ പരിഹസിച്ച് സെവാഗ്

Glenn Maxwell Duck record IPL, maxwell 19 ducks, Glenn Maxwell IPL Ducks

അഭിറാം മനോഹർ

, തിങ്കള്‍, 21 ഏപ്രില്‍ 2025 (18:25 IST)
ഐപിഎല്‍ 2025 സീസണില്‍ ദയനീയ പ്രകടനം തുടരുന്ന വിദേശതാരങ്ങളായ ഗ്ലെന്‍ മാക്‌സ്വെല്‍, ലിയാം ല്ലിവിങ്ങ്സ്റ്റണ്‍ എന്നിവരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. ക്രിക്ബസില്‍ സംസാരിക്കവെയാണ് വിദേശതാരങ്ങള്‍ക്കെതിരെ സെവാഗ് പ്രതികരിച്ചത്. ഈ 2 വിദേശതാരങ്ങള്‍ക്കും ടീമിനെ വിജയിപ്പിക്കണമെന്ന ആഗ്രഹമില്ലെന്നും ടൂര്‍ണമെന്റിനെ പണം ലഭിക്കുന്ന അവധിക്കാലം മാത്രമായാണ് അവര്‍ കാണുന്നതെന്നും സെവാഗ് പറഞ്ഞു.
 
മാക്‌സ്വെല്ലിനും ലിവിങ്ങ്സ്റ്റണിനും ഇപ്പോള്‍ കളിയോട് പഴയ ആ ആവേശമില്ല. ഇന്ത്യയില്‍ അവര്‍ വന്നിരിക്കുന്നത് അവരുടെ സമ്മര്‍ ആഘോഷിക്കാനാണ്. ട്രോഫി നേടാനല്ല. ഡേവിഡ് വാര്‍ണര്‍, എബിഡി, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ വിദേശതാരങ്ങളൊക്കെ ഇവിടെ വന്നത് ജയിപ്പിക്കാനാണ്. എന്നെ കളിപ്പിക്കു. ഞാന്‍ നിങ്ങള്‍ക്കായി കളി ജയിച്ച് തരാം എന്ന് അവര്‍ പറയുമായിരുന്നു. ഇതാണ് വ്യത്യാസം. സെവാഗ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ജോലി ചെയ്ത കാശ് തരു, പാക് ക്രിക്കറ്റ് ബോര്‍ഡ് തന്റെ ശമ്പളം ഇതുവരെ തന്നിട്ടില്ലെന്ന് ജേസണ്‍ ഗില്ലെസ്പി