Webdunia - Bharat's app for daily news and videos

Install App

അണ്ടർ 19 വനിതാ ടി20 ലോകകപ്പ്, സെഞ്ചുറിയുമായി ഇന്ത്യൻ താരം ഗോൺഗാഡി തൃഷ

അഭിറാം മനോഹർ
ചൊവ്വ, 28 ജനുവരി 2025 (16:39 IST)
Gogandi Trisha
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിനെ 150 റണ്‍സിന് തകര്‍ത്ത് സെമി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ഗോണ്‍ഗാഡി തൃഷയുടെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സടിച്ചപ്പോള്‍ സ്‌കോട്ട്ലന്‍ഡ് 14 ഓവറില്‍ 58 റണ്‍സിന് പുറത്തായി.
 
53 പന്തില്‍ നിന്നാണ് തൃഷയുടെ സെഞ്ചുറിപ്രകടനം. ഇതോടെ അണ്ടര്‍ 19 ടി20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. 59 പന്തില്‍ 110 റണ്‍സുമായി താരം പുറത്താകാതെ നിന്നു. ബൗളിംഗിനെത്തിയപ്പോള്‍ രണ്ടോവറില്‍ നിന്നും 6 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ നേടാനും തൃഷയ്ക്ക് സാധിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി തൃഷയും കമാലിനിയും ചേര്‍ന്ന ഓപ്പണിംഗ് വിക്കറ്റില്‍ 13.3 ഓവറില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വേര്‍പിരിഞ്ഞത്. 13 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു തൃഷയുടെ ഇന്നിങ്ങ്‌സ്. 41 പന്തില്‍ 51 റണ്‍സാണ് കമാലിനി എടുത്തത്. ഇന്ത്യയ്ക്കായി ആയുഷി ശുക്ല മൂന്നോവറില്‍ 8 റണ്‍സിന് 4 വിക്കറ്റെടുത്തപ്പോള്‍ വൈഷ്ണവി ശര്‍മ 5 റണ്‍സിന് 3 വിക്കറ്റും തൃഷ 6 റണ്‍സിന് 3 വിക്കറ്റും വീഴ്ത്തി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിട്ടുവീഴ്ചയില്ല, വനിതാ ലോകകപ്പിലെ പാകിസ്ഥാൻ്റെ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല, പകരം കൊളംബോ വേദിയാകും

കോലിയ്ക്ക് വേണ്ടി വിജയിച്ചെ പറ്റു, ഫൈനൽ ജയിക്കും കപ്പും കൊണ്ടുപോകും: രജത് പാട്ടീധാർ

Royal Challengers bengaluru: ബൗളിംഗിൽ ഹേസൽവുഡ്, ബാറ്റിംഗിൽ ജിതേഷും കോലിയും പാട്ടീധാറും, പഞ്ചാബിന് കപ്പടിക്കുക എളുപ്പമല്ല

Punjab Kings: ശ്രേയസ് എന്ന നായകന്‍, അഹമ്മദാബാദിലെ പിച്ചും അനുകൂലം, ഫൈനലില്‍ പഞ്ചാബിന്റെ സാധ്യതകള്‍ എത്രമാത്രം

Royal Challengers Bengaluru: മോനെ കോലി, ആ കപ്പ് തൂക്ക്; ഡിവില്ലിയേഴ്‌സിന്റെ ആശംസ

അടുത്ത ലേഖനം
Show comments