രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടി20 താരമായി ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിങ്. 2024ല്‍ കളിച്ച 18 ടി20 മത്സരങ്ങളില്‍ നിന്നും 36 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടി20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിലും താരം അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ടീമിലും അര്‍ഷദീപ് ഇടം പിടിച്ചിരുന്നു.
പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും പുലര്‍ത്തുന്ന അസാധാരണമായ മികവാണ് അര്‍ഷദീപിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിലടക്കം താരത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. മത്സരത്തില്‍ നിര്‍ണായകമായ പത്തൊമ്പതാം ഓവര്‍ എറിഞ്ഞത് അര്‍ഷദീപായിരുന്നു. നേരത്തെ ഐസിസി പ്രഖ്യാപിച്ച 2024ലെ ടി20 ഇലവനിലും അര്‍ഷദീപ് ഇടം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നും രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയുമാണ് അര്‍ഷദീപിന് പുറമെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍