ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 72 റണ്‍സുമായി പുറത്താകാതെ ഇന്ത്യയുടെ വിജയശില്പി ആയതിനൊപ്പം ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് നേട്ടവുമായി തിലക് വര്‍മ. ടി20 ക്രിക്കറ്റില്‍ ഐസിസി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങളിലെ താരങ്ങളില്‍ പുറത്താകാതെ 300 റണ്‍സിലധികമടിക്കുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.
അവസാനം കളിച്ച നാല് മത്സരങ്ങളിലും തിലകിനെ പുറത്താക്കാന്‍ എതിരാളികള്‍ക്കായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 56 പന്തില്‍ 107*, 47 പന്തില്‍ 107*,19*, ഇംഗ്ലണ്ടിനെതിരെ 72* എന്നിങ്ങനെയാണ് തിലകിന്റെ ബാറ്റിംഗ്. നാല് ഇന്നിങ്ങ്‌സുകളില്‍ നിന്നായി പുറത്താകാതെ 318 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് താരം മാര്‍ക് ചാപ്മാന്റെ 271 റണ്‍സിന്റെ റെക്കോര്‍ഡാണ് തിലക് ഇന്നലെ മറികടന്നത്. 65*,16*,71*,104*,15 എന്നിങ്ങനെയായിരുന്നു ചാപ്മാന്റെ സ്‌കോറുകള്‍.