Webdunia - Bharat's app for daily news and videos

Install App

കടുത്ത വിഷാദം, ഗ്രഹാം തോർപ്പ് ജീവനൊടുക്കിയതാണെന്ന് ഭാര്യ

അഭിറാം മനോഹർ
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (16:59 IST)
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് ആത്മഹത്യ ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. തോര്‍പിന്റെ ഭാര്യ അമാന്‍ഡ തോര്‍പാണ് താരം വിഷാദം മൂലം ജീവനൊടുക്കിയതാണെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരം കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും അവര്‍ പറഞ്ഞു.
 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തോര്‍പ് മാനസികവും ശാരീരികവുമായി പ്രയാസത്തിലായിരുന്നു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിഷാദം കൂടി വന്നു. പല ചികിത്സകളും നടത്തി. പക്ഷേ അതൊന്നും തന്നെ ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍ ഞങ്ങള്‍ തകര്‍ന്നുപോയി. അമാന്‍ഡ് പറഞ്ഞു. 2022ലും ഇത്തരത്തില്‍ തോര്‍പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തോര്‍പിന്റെ പേരില്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിക്കാന്‍ കുടുംബം ആലോചിക്കുന്നുണ്ടെന്നും അമാന്‍ഡ പറഞ്ഞു.
 
 12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുള്ള തോര്‍പ് ഇടം കയ്യന്‍ ബാറ്ററും വലം കയ്യന്‍ ബൗളറുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അര്‍ജന്റീന ടീം കൊച്ചിയിലെത്തും, 100 കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

അടുത്ത ലേഖനം
Show comments