Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ മാതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്; സംഭവം ആറ്റിങ്ങലില്‍

Man Killed

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 ഓഗസ്റ്റ് 2024 (12:50 IST)
ഭാര്യയുടെ മാതാവിനെ ചുറ്റികകൊണ്ട് തലയ്ക്കാടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശിനി പ്രീതയാണ് കൊല്ലപ്പെട്ടത്. 50 വയസായിരുന്നു. സംഭവത്തില്‍ ഇവരുടെ മകളുടെ ഭര്‍ത്താവ് വര്‍ക്കല സ്വദേശിയും നാല്‍പതുകാരനുമായ അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 
 
കഴിഞ്ഞദിവസം രാത്രി പത്തരയോടെ ഭാര്യയുടെ വീട്ടിലെത്തി അനില്‍കുമാര്‍ കയ്യില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രീതയുടെ ഭര്‍ത്താവും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനുമായ ബാബുവിനും പരിക്കേറ്റു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 പേരെ തീവെച്ചു കൊന്നു, ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപകമായ അക്രമം, കലുഷിതമായി ബംഗ്ലദേശ്