Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ രണ്ട് ഇന്ത്യൻ ബൗളർമാർ എന്റെ ഉറക്കം കെടുത്തിയിരുന്നു, രാത്രിയിൽ പലപ്പോഴും ഞെട്ടിയെണീറ്റു: മനസ്സ് തുറന്ന് ആരോൺ ഫിഞ്ച്

ആ രണ്ട് ഇന്ത്യൻ ബൗളർമാർ എന്റെ ഉറക്കം കെടുത്തിയിരുന്നു, രാത്രിയിൽ പലപ്പോഴും ഞെട്ടിയെണീറ്റു: മനസ്സ് തുറന്ന് ആരോൺ ഫിഞ്ച്

അഭിറാം മനോഹർ

, തിങ്കള്‍, 16 മാര്‍ച്ച് 2020 (12:27 IST)
ലോക ക്രിക്കറ്റിൽ നിലവിലുള്ളവരിൽ ഏറ്റവും മികച്ച ഓപ്പണിങ് താരങ്ങളിലൊരാളാണ് ഓസീസ് താരമായ ആരോൺ ഫിഞ്ച്. 2019ലെ ലോകകപ്പിലടക്കം അടുത്തകാലങ്ങളിലായുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഫിഞ്ച് കാഴ്ച്ചവെച്ചത്. എന്നാൽ 2018ൽ ഇന്ത്യക്കെതിരായി നടന്ന പരമ്പരയിൽ തികച്ചും ദയനീയമായ പ്രകടനമായിരുന്നു ഓസീസ് താരം പുറത്തെടുത്തത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയോട് ഓസീസ് പരാജയപ്പെട്ട പരമ്പരയിൽ ടി20 സീരീസ് സമനിലയിലാവുകയും ചെയ്‌തിരുന്നു. ഇപ്പോളിതാ ആ സമയത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് ഫിഞ്ച്.
 
ഇന്ത്യക്കെതിരായ പരമ്പരയിൽ ഇന്ത്യൻ പേസർമാരായ ജസ്‌പ്രീത് ബു‌മ്രയേയും,ഭുവനേശ്വർ കുമാറിനെയും നേരിടാൻ താൻ ഭയപ്പെട്ടിരുന്നു എന്നാണ് ഫിഞ്ച് പറയുന്നത്. തിരിയുന്ന പന്തുകളുമായി ഭുവനേശ്വർ ശരിക്കും വട്ടം കറക്കി. ബു‌മ്രയും ഭവനേശ്വറും തന്നെ പുറത്താക്കുന്നതോർത്ത് പല രാത്രികളിലും ഉറക്കമുണർന്നിട്ടുണ്ടെന്നും ഫിഞ്ച് കൂട്ടിചേർത്തു.
 
2018ൽ ഇന്ത്യക്കെതിരായ ടി20 ഏകദിന ടെസ്റ്റ് പരമ്പരകളിൽ ദയനീയ പ്രകടനമായിരുന്നു ആരോൺ ഫിഞ്ച് കാഴ്ച്ചവെച്ചത്.ടി20 പരമ്പരയിൽ 55 റൺസും ഏകദിനപരമ്പരയിൽ 26റൺസും മാത്രമെടുത്ത താരം ടെസ്റ്റ് പരമ്പരയിൽ കളിച്ച 6 ഇന്നിങ്സുകളിൽ നിന്നും വെറും 97 റൺസ് മാത്രമായിരുന്നു നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിനോ, കോലിയോ മികച്ചതാരം? മനസ്സ് തുറന്ന് ഇഷാന്ത് ശർമ്മ