Webdunia - Bharat's app for daily news and videos

Install App

ഗ്രൂപ്പിലെ ശക്തരെ വീഴ്ത്തി; ടീം സന്തുലിതം, പാക്കിസ്ഥാന്‍ സെമി ഫൈനലിലേക്ക് ! ഇന്ത്യയ്ക്ക് ഇനി ജീവന്‍മരണ പോരാട്ടം

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (11:13 IST)
ഗ്രൂപ്പ് രണ്ടിലെ ചാംപ്യന്‍മാരായി സെമി ഫൈനലില്‍ കയറാന്‍ പാക്കിസ്ഥാന്റെ കുതിപ്പ്. ഗ്രൂപ്പ് രണ്ടിലെ ശക്തരായ ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും പാക്കിസ്ഥാന്‍ തോല്‍പ്പിച്ചു കഴിഞ്ഞു. രണ്ട് കളികളില്‍ നിന്ന് രണ്ട് ജയവും നാല് പോയിന്റുമായി രണ്ടാം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. 
 
താരതമ്യേന ദുര്‍ബലരായ ടീമുകളെയാണ് ഗ്രൂപ്പില്‍ ഇനി പാക്കിസ്ഥാന് നേരിടാനുള്ളത്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇതില്‍ അല്‍പ്പമെങ്കിലും ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമായി ഉള്ളത്. നമീബിയയും സ്‌കോട്ട്‌ലന്‍ഡുമാണ് മറ്റ് ടീമുകള്‍. ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമി ഫൈനലിലേക്ക് എത്താന്‍ പാക്കിസ്ഥാന് ഇനിയുള്ള കടമ്പകള്‍ എളുപ്പമാണ്. 
 
മറുവശത്ത് ഇന്ത്യയുടെ സ്ഥിതി ദയനീയമാണ്. ആദ്യ കളിയില്‍ തന്നെ പാക്കിസ്ഥാനോട് പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ആറ് ടീമുകളുള്ള ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയ്ക്ക് മുകളിലാണ്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാനൊപ്പം ആര് സെമി ഫൈനലിലേക്ക് കയറുമെന്ന് അറിയാന്‍ അവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പായി. ഒക്ടോബര്‍ 31 ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ നിര്‍ബന്ധമായും ജയിക്കണം. ഇല്ലെങ്കില്‍ ഇന്ത്യയുടെ സ്ഥിതി പരുങ്ങലിലാകും. സ്‌കോട്ട്‌ലന്‍ഡിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന്‍ ആണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ പാക്കിസ്ഥാന് താഴെ രണ്ടാം സ്ഥാനത്തുള്ളത്. 
 
പാക്കിസ്ഥാനോട് തോറ്റ ഇന്ത്യ അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് കൂടി തോല്‍വി വഴങ്ങിയാല്‍ കാര്യങ്ങള്‍ അത്ര സുഖകരമാകില്ല. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ മറ്റ് ടീമുകളോടെല്ലാം ഇന്ത്യ ജയിച്ചാലും ന്യൂസിലന്‍ഡിനെതിരെ തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് വരെ ഭീഷണിയാകും. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡിനോട് മികച്ച മാര്‍ജിനില്‍ ജയിച്ച് സെമി സാധ്യത ശക്തമായി നിലനിര്‍ത്തുകയാണ് ഇന്ത്യ ചെയ്യേണ്ടത്. 
 
അതേസമയം, ടി 20 ലോകകപ്പ് ചരിത്രത്തില്‍ കണക്കുകള്‍ ന്യൂസിലന്‍ഡിന് ഒപ്പമാണ്. രണ്ട് തവണയാണ് ടി 20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയിരിക്കുന്നത്. 2007 ലും 2016 ലും ആയിരുന്നു അത്. രണ്ട് തവണയും ജയം കിവീസിനൊപ്പമായിരുന്നു. ടി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ ജയം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് ഒക്ടോബര്‍ 31 ന് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

പന്തും കരുൺ നായരും പോയതോടെ കളി തോറ്റു, ലോർഡ്സ് പരാജയത്തിൽ കാരണങ്ങൾ നിരത്തി രവി ശാസ്ത്രി

ബുമ്ര 5 ഓവർ പന്തെറിയും പിന്നെ റെസ്റ്റ്, ഇതാണോ വർക്ക് ലോഡ് മാനേജ്മെൻ്റ്?, വിമർശനവുമായി ഇർഫാൻ പത്താൻ

വയസാണാലും... 42 വയസിൽ ദി ഹണ്ട്രഡ് കളിക്കാനൊരുങ്ങി ജെയിംസ് ആൻഡേഴ്സൺ

27ന് ഓള്‍ ഔട്ട്, നാണക്കേടിന്റെ അങ്ങേയറ്റം, അടിയന്തിര യോഗം വിളിച്ച് വിന്‍ഡീസ് ബോര്‍ഡ്, ലാറയ്ക്കും ലോയ്ഡിനും റിച്ചാര്‍ഡ്‌സിനും ക്ഷണം

അത് ആവേശം കൊണ്ട് സംഭവിച്ചതാണ്, ശുഭ്മാൻ ഗിൽ- സാക് ക്രോളി വിവാദത്തിൽ പ്രതികരണവുമായി ബെൻ സ്റ്റോക്സ്

അടുത്ത ലേഖനം
Show comments