Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഷമി ലോകോത്തര ബൗളറാണ്, നിങ്ങളുടെ താരത്തെ ബഹുമാനിക്കാന്‍ പഠിക്കൂ'; ഇന്ത്യന്‍ ആരാധകരോട് പാക് താരം മുഹമ്മദ് റിസ്വാന്‍

Mohammed Shami
, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (16:58 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍. ഷമി ലോകോത്തര ബൗളറാണെന്നും സ്വന്തം താരങ്ങളെ ബഹുമാനിക്കണമെന്നും റിസ്വാന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റതിനു പിന്നാലെയാണ് ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ഷമിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. 
 
'ഒരു കളിക്കാരന്‍ തന്റെ രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും വേണ്ടി അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദങ്ങളും പോരാട്ടങ്ങളും അളവറ്റതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറും താരവുമാണ് മുഹമ്മദ് ഷമി. നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കൂ. ക്രിക്കറ്റ് മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്, വിഭജിക്കാനുള്ളതല്ല,' മുഹമ്മദ് റിസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ നല്‍കി അള്ളാഹു അനുഗ്രഹിക്കട്ടെ'; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ആശംസകളുമായി താലിബാന്‍