Webdunia - Bharat's app for daily news and videos

Install App

അന്ന് ഞാൻ ആദ്യമായി പരസ്യമായി കരഞ്ഞു, തുറന്നു വെളിപ്പെടുത്തി ഹർഭജൻ സിങ്

Webdunia
വെള്ളി, 10 ഏപ്രില്‍ 2020 (13:58 IST)
2011ലെ ലോകകപ്പ് വിജയം ഏതൊരു ഇന്ത്യക്കാരനും മറക്കാൻ സാധിക്കില്ല. ലോകകപ്പ് നേടിയ ശേഷം താരങ്ങൾ ഗ്രൗണ്ടിൽ നടത്തിയ ആഘോഷം നമ്മൾ കണ്ടതാണ്. ലോകകപ്പ് നേടിയ സമയം ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷങ്ങളെക്കുറിച്ച്‌ മനസുതുറന്നിരിയ്ക്കുകയാണ് ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ സിങ് ലോകകപ്പ് വിജയ നിമഷത്തെ ഓർത്തെടുത്തത്.
 
അന്നാണ് ഞാന്‍ ജീവിതത്തിലാദ്യമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മതിമറന്ന് നൃത്തം ചെയ്യുന്നത് കാണുന്നത്. ചുമുള്ളതിനെ കുറിച്ച് ഒന്നും ചിന്തിയ്ക്കാതെ എല്ലാവര്‍ക്കുമൊപ്പം അദ്ദേഹം ആഘോഷിക്കുകയായിരുന്നു. അന്ന് രാത്രി ഞാനെന്റെ മെഡലും കെട്ടിപ്പിടിച്ചാണ് ഉറങ്ങാന്‍ കിടന്നത്. ഉണര്‍ന്നപ്പോഴും മെഡല്‍ ഞാന്‍ മുറകെ പിടിച്ചിട്ടുണ്ടായിരുന്നു.  അന്നാണ് ഞാനാദ്യമായി പരസ്യമായി പൊട്ടിക്കരയുന്നത്. കാരണം, അത്ര വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായത് 
 
ഇന്ത്യ ലോകകപ്പ് നേടാൻപോകുന്നു എന്ന് അറിഞ്ഞപ്പോള്‍ രോമാഞ്ചമുണ്ടായി. ലോകകപ്പ് കൈയ്യിലെടുത്ത് ഉയര്‍ത്തിയപ്പോള്‍ തോന്നിയ വികാരം പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഞാന്‍ കരയുകയായിരുന്നു. വിജയത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. ഇതിലും വലുതൊന്നും ഇനി ജീവിതത്തില്‍ ആഗ്രഹിക്കാനില്ല. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു അത്. സഹതാരങ്ങള്‍ക്കെല്ലാം നന്ദി. കാരണം അവരില്ലായിരുന്നെങ്കില്‍ അത് സാധ്യമാവില്ലായിരുന്നു, ഹര്‍ഭജന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments