Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ റിസപ്ഷൻ ഇല്ല, പകരം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് 1250 ചാക്ക് അരി നൽകി യോഗി ബാബു

വിവാഹ റിസപ്ഷൻ ഇല്ല, പകരം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് 1250 ചാക്ക് അരി നൽകി യോഗി ബാബു
, വെള്ളി, 10 ഏപ്രില്‍ 2020 (11:07 IST)
ലോക്ഡൗണിൽ ബുദ്ധിമുട്ടുന്ന സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സഹായവുമായി നടൻ യോഗി ബബു. വിവാഹ റിസപ്ഷൻ നടത്താൻ തീരുമാനിച്ച ദിവസം 1250 ചാക്ക് അരിയാണ് യോഗി ബാബു ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വിതരണം ചെയ്തത്. യോഗി ബാാബുവിന്റെ കരുതലിനെ നിരവധി പേർ അഭിനന്ദിച്ച് രംഗത്തെത്തി.
 
ഈയിടെയാണ് യോഗി ബാബുവിന്റെ വിവഹം കഴിഞ്ഞത്. വിവാഹത്തിന് അധികമരെയും ക്ഷണിച്ചിരുന്നില്ല. എന്നാൽ സിനിമാ മേഖലയിലെ സുഹൃത്തുക്കളെ ക്ഷണിച്ച് ഈക്കഴിഞ്ഞ ഒൻപതിന് ആർഭാടപൂർവം റിസപ്ഷൻ നടത്താൻ തീരുനാനിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിസപ്ഷൻ മാറ്റിവച്ചു, പകരം അതേ ദിവസം. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സഹായം നൽകുകയായിരുന്നു. രജനീകാന്ത്, അജിത്ത്, സൂര്യ, കാര്‍ത്തി, തുടങ്ങിയവര്‍ നേരത്തെ സിനിമാസംഘടനയായ ഫെഫ്‌സിക്ക് ധനസഹായം നൽകിയിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണയെ നേരിടാൻ 3 കോടി നൽകി ലോറൻസ്; യഥാർത്ഥ ജീവിതത്തിലും നായകൻ!