Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്രമിച്ചു കളിച്ചിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ റണ്‍സ് നേടിയേനെ, അടുത്ത തവണയെങ്കിലും ശരിയാക്കുമെന്ന് വിശ്വസിക്കുന്നു; രാഹുലിന്റെ സമീപനത്തെ കുറിച്ച് ഹര്‍ഭജന്‍

Harbhajan against KL Rahuls approach
, വെള്ളി, 10 ഫെബ്രുവരി 2023 (10:53 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ വെറും 20 റണ്‍സെടുത്താണ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പുറത്തായത്. ഒരുവശത്ത് രോഹിത് ശര്‍മ ആക്രമിച്ചു കളിക്കുമ്പോഴാണ് രാഹുല്‍ മെല്ലെപ്പോക്ക് നടത്തിയത്. രാഹുലിന്റെ ഇന്നിങ്‌സിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ആക്രമിച്ചു കളിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി റണ്‍സ് നേടുമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പറഞ്ഞു. 
 
' റണ്‍സ് നേടാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ രാഹുല്‍ നിരാശനാകും. ആക്രമണ ശൈലിയില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ രാഹുല്‍ കൂടുതല്‍ റണ്‍സ് നേടുമായിരുന്നു എന്നാണ് വിശ്വാസം. രണ്ടാം ഇന്നിങ്‌സില്‍ അവസരം ലഭിക്കുകയാണെങ്കില്‍ സ്വന്തം ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടിയെങ്കിലും രാഹുല്‍ കുറച്ചധികം റണ്‍സ് നേടുമെന്ന് ഞാന്‍ കരുതുന്നു,' ഹര്‍ഭജന്‍ പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുല്‍ദീപ് യാദവിനെ ബെഞ്ചിലിരുത്തി അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാനുള്ള കാരണം ഇതാണ്