Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആവശ്യമെങ്കില്‍ ഇന്ത്യയെ നയിക്കാന്‍ അവന് സാധിക്കും'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ഹര്‍ഭജന്‍ സിങ്

'ആവശ്യമെങ്കില്‍ ഇന്ത്യയെ നയിക്കാന്‍ അവന് സാധിക്കും'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ഹര്‍ഭജന്‍ സിങ്
, ബുധന്‍, 1 ജൂണ്‍ 2022 (15:19 IST)
സുനില്‍ ഗവാസ്‌കറിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി മികവിനെ പുകഴ്ത്തി ഹര്‍ഭജന്‍ സിങ്ങും. ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ച ഹാര്‍ദിക്കിന് ആവശ്യമെങ്കില്‍ ഇന്ത്യയെ നയിക്കാനുള്ള നേതൃപാഠവമുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടിയുടെ ഒരു ക്യാപ്റ്റന്‍സി സാധ്യത ഹാര്‍ദിക്കില്‍ കാണുന്നുണ്ടെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം. 
 
' ഐപിഎല്‍ 2022 ഏറ്റവും നല്ല ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ്. ഒരു നായകന് വേണ്ട ഗുണമെല്ലാം അദ്ദേഹം കാണിച്ചു. ഫിറ്റ്‌നെസിനെ കുറിച്ചുള്ള ആശങ്കകള്‍ക്കെല്ലാം പാണ്ഡ്യ മറുപടി നല്‍കി. അദ്ദേഹത്തിന്റെ പോസിറ്റീവ് ക്യാപ്റ്റന്‍സി ഭാവിയിലേക്കുള്ള നല്ലൊരു സൂചനയാണ്, ആവശ്യമെങ്കില്‍ ടീം ഇന്ത്യയെ നയിക്കാനും അദ്ദേഹത്തിനു സാധിക്കും,' ഹര്‍ഭജന്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അൽവാരോ വാസ്‌കസ് ബ്ളാസ്റ്റേഴ്സ് വിട്ടു, ഔദ്യോഗിക സ്ഥിരീകരണവുമായി കൊമ്പന്മാർ