Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ പാണ്ഡ്യ എവിടെ ബാറ്റ് ചെയ്യും? വിലങ്ങുതടിയാകുക കോലി !

Hardik Pandya number 3 in Indian Team
, തിങ്കള്‍, 30 മെയ് 2022 (20:32 IST)
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള ആഗ്രഹം ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി കഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ഹാര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് നടത്തിയത്. പല മത്സരങ്ങളിലും ഗുജറാത്തിന്റെ നേടുംതൂണായത് ഹാര്‍ദിക്കിന്റെ ഇന്നിങ്‌സാണ്. 
 
ഫോം വീണ്ടെടുത്ത് ഹാര്‍ദിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ആരാധകര്‍ അടക്കം വലിയ ആശയക്കുഴപ്പത്തിലാണ്. ഇന്ത്യയില്‍ പാണ്ഡ്യയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കുന്നത് എങ്ങനെ? വിരാട് കോലിയാണ് നിലവില്‍ മൂന്നാം നമ്പര്‍ ബാറ്റര്‍. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ റിഷഭ് പന്തുമാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്. ഇവരെ മാറ്റിനിര്‍ത്തി ഹാര്‍ദിക് പാണ്ഡ്യയെ നേരത്തെ ഇറക്കാന്‍ കഴിയുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. 
 
വിരാട് കോലിയോ ശ്രേയസ് അയ്യരോ മാറിനിന്നാല്‍ മാത്രമേ ഹാര്‍ദിക് പാണ്ഡ്യയെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറക്കാന്‍ സാധിക്കൂ. കോലിയുടെ ഫോംഔട്ട് പരിഗണിച്ച് സെലക്ടര്‍മാര്‍ കടുത്ത നടപടിയിലേക്ക് കടക്കുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. കോലിയെ ഒഴിവാക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചാല്‍ ആ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കാനും സാധ്യതയുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എതിരാളികളായി സംഗക്കാരയും മലിംഗയും, ടീമിനെ വിജയത്തിലേക്കെത്തിച്ചത് ഏഴാം നമ്പറുകാരൻ: ഇന്ത്യയുടെ 2011 ലോകകപ്പ് വിജയവും ഗുജറാത്തിന്റെ വിജയവും തമ്മിൽ സാമ്യതകളേറെ