Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഇരുപത്തിമൂന്ന് വർഷത്തെ കരിയറിന് വിരാമം, ഹർഭജൻ സിങ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഹർഭജൻ സിങ്
, വെള്ളി, 24 ഡിസം‌ബര്‍ 2021 (15:27 IST)
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓഫ് സ്പിന്നർ ഹർഭജൻ സിങ്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 
 
ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലാവരോടും നന്ദി പറയുന്നു.എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.' ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാളയത്തിൽ പട? ബൗളർമാരെ മാത്രം കുറ്റം പറയേണ്ട: റൂട്ടിനെ തള്ളി ആൻഡേഴ്‌സൺ