Webdunia - Bharat's app for daily news and videos

Install App

അനീതിയാണ്, അവൻ ടെസ്റ്റിൽ മാത്രം ഒതുങ്ങേണ്ടവനല്ല-ഹർഭജൻ സിങ്

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2019 (13:45 IST)
വെസ്റ്റിൻഡീസിനെതിരായുള്ള ടി20,ഏകദിന മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ രവിചന്ദ്ര അശ്വിനെ ടീമിൽ തിരിച്ചെടുക്കണമെന്ന് ഹർഭജൻ സിങ്. ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന അശ്വിനെ പോലെ ഒരു താരത്തെ ടീമിൽ നിന്നും മാറ്റി നിർത്തരുതെന്നാണ് ഹർഭജൻ പറയുന്നത്.
 
ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന രവിചന്ദ്ര അശ്വിൻ 2017 ജുലൈയിലാണ് ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങളിൽ അവസാനമായി കളിക്കാനിറങ്ങിയത്. തുടർന്ന് ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങൾക്ക് മാത്രമാണ് അശ്വിൻ കളിക്കാനിറങ്ങിയിട്ടുള്ളത്.
 
ടി20 ക്രിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറാണ് നിലവിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. എന്നാൽ വിക്കറ്റുകൾ എടുക്കുന്നതിൽ അശ്വിൻ ഇപ്പോളും മികവ് പുലർത്തുമ്പോൾ എന്താണ് അദ്ദേഹത്തെ പരിഗണിക്കാത്തതെന്ന് ഹർഭജൻ ചോദിക്കുന്നു.നിലവിൽ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തുന്ന അശ്വിന് മറ്റ് ഇന്ത്യൻ സ്പിന്നർമാരേക്കാൾ പന്ത് ടേൺ ചെയ്യിക്കുവാനും സാധിക്കുന്നുണ്ടെന്ന് ഹർഭജൻ ചൂണ്ടികാട്ടി.
 
യുവതാരങ്ങൾക്ക് അവസരം നൽകുന്നതിന് താൻ എതിരല്ലെന്നും എന്നാൽ യുവതാരങ്ങളും, പരിചയ സമ്പന്നരും തമ്മിൽ മത്സരിക്കുമ്പോൾ അവരും ചിലപ്പോൾ പരിചയ സമ്പന്നർക്ക് വഴി മാറികൊടുക്കേണ്ടി വരുമെന്ന് മനസിലാക്കണമെന്നും ഹർഭജൻ കൂട്ടിചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

ദുലീപ് ട്രോഫിയിൽ കളിക്കാമെങ്കിൽ ഏഷ്യാകപ്പിലും കളിക്കാമായിരുന്നല്ലോ, ഫിറ്റ്നസല്ല പ്രശ്നം, തുറന്ന് പറഞ്ഞ് ഷമി

സഞ്ജു ഏത് പൊസിഷനിലും കളിക്കും,ഏത് റോളും സഞ്ജുവിന് വഴങ്ങും: റൈഫി വിന്‍സെന്റ് ഗോമസ്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

അടുത്ത ലേഖനം
Show comments