Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിങ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം മനു ഭാക്കർക്ക് സ്വർണം

അഭിറാം മനോഹർ
വ്യാഴം, 21 നവം‌ബര്‍ 2019 (12:25 IST)
ഷൂട്ടിങ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം മനു ഭാക്കറിന് സ്വർണനേട്ടം. വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് ഇന്ത്യൻ താരം നേട്ടം സ്വന്തമാക്കിയത്. ചൈനയിലെ പുടിയനിൽ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ് മത്സരത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം കൂടിയാണിത്. മത്സരത്തിൽ 244.7പോയിന്റുകൾ സ്വന്തമാക്കിയ താരം ജൂനിയർ ലോകകപ്പ് റെക്കോഡും മത്സരത്തിൽ മറികടന്നു.
 
ഇതോടെ ലോകകപ്പ് ഷൂട്ടിങ് മത്സരങ്ങളിൽ സ്വർണനേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത എന്ന നേട്ടവും മനു ഭാക്കർ സ്വന്തമാക്കി. ഹീന സിദ്ധുവാണ് ആദ്യമായി സ്വർണം നേടിയ വനിതാ താരം. 
 
മറ്റൊരു ഇന്ത്യൻ താരമായ യശസ്വിനി ദേശ് വാളും ഇതേ ഇനത്തിൽ പങ്കെടുത്തിരുന്നെങ്കിലും ഫൈനലിൽ ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. അതേ സമയം പുരുഷന്മാരുടെ 10 മീറ്റർ പിസ്റ്റൾ വിഭഗത്തിൽ ഇന്ത്യൻ താരങ്ങളായ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഫൈനലിൽ ഇടം നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കെസിഎല്‍ കളറാക്കി സഞ്ജു; ഇനി ഏഷ്യാ കപ്പില്‍ കാണാം

Sanju Samson: സഞ്ജു സാംസണ്‍ കെസിഎല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ല

ഒരിഞ്ച് പിന്നോട്ടില്ല, ഡൊണ്ണറുമ്മയെ സ്വന്തമാക്കിയ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡ്, സെന്നെ ലാമ്മെൻസ് ടീമിലേക്ക്

ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഉയർന്ന മൂന്നാമത്തെ റൺസ് സ്കോറർ പന്താണ്, ടീമിന് നൽകിയ സംഭാവനകൾ മറക്കരുതെന്ന് മുൻ ഇന്ത്യൻ താരം

Sanju Samson: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടമുണ്ടാകില്ല, മറ്റൊരു താരം പകരക്കാരനാകും: ആകാശ് ചോപ്ര

അടുത്ത ലേഖനം
Show comments