Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭുവനേശ്വറിനെ ഒഴിവാക്കി ശാർദൂലിന് അവസരം നൽകണം, ഹാർദ്ദിക്കിനെ പുറത്താക്കണം : ആവശ്യവുമായി മുൻ താരങ്ങൾ

ഭുവനേശ്വറിനെ ഒഴിവാക്കി ശാർദൂലിന് അവസരം നൽകണം, ഹാർദ്ദിക്കിനെ പുറത്താക്കണം : ആവശ്യവുമായി മുൻ താരങ്ങൾ
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (12:42 IST)
ഇന്ത്യൻ നിരയിൽ ഫോം കണ്ടെത്താനാവാതെ നിൽക്കുന്ന ഭുവനേശ്വർ കുമാറിന് ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിലെ പ്ലേയിങ് ഇലവനിൽ അവസരം നൽകരുതെന്ന് മുൻ താരങ്ങൾ. ഭുവനേശ്വറിന് പകരം ശാർദൂൽ ഠാക്കൂറിന് അവസരം നൽകണമെന്ന് മുൻ താരങ്ങളായ സുനിൽ ഗവാസ്‌കർ, വിരേന്ദർ സെവാഗ് എന്നിവർ ആവശ്യപ്പെട്ടു.
 
ഐപിഎല്ലിൽ മോശം ഫോമിലായിരുന്ന ഭുവി പാകിസ്ഥാനെതിരായ ഇന്ത്യൻ ഇലവനിൽ കളിച്ചിരുന്നു. ടീമിൽ ഇടം നേടിയെങ്കി‌ലും മത്സരത്തിൽ കാര്യമായ പ്രകടനം നടത്താൻ താരത്തിനായിരുന്നില്ല.ഇതോടെയാണ് ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ താരത്തെ ഉൾപ്പെടുത്തരുതെന്ന ആവശ്യം ഉയരുന്നത്. ബാറ്റിങിലും ശാർദൂലിനെ ആശ്രയിക്കാമെന്നതും ഒരു ഘടകമാണ്.
 
അതേസമയം ബൗളിങ് ചെയ്യാൻ സാ‌ധിക്കാത്ത സാഹചര്യത്തിൽ ഹാർദ്ദിക് പാണ്ഡ്യയെ കളിപ്പിക്കരുത് എന്നാണ് ഗവാസ്‌കർ അഭിപ്രായപ്പെടുന്നത്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഹാർദ്ദിക് കളി‌ക്കാൻ തയ്യാറാകുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോമിലേക്കുയർന്ന് വാർണറും ഫിഞ്ചും, ലോകകപ്പിൽ വരവറിയിച്ച് ഓസീസ്