Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാർദ്ദിക്കിന് വിശ്രമം, അയർലൻഡ് പര്യടനത്തിൽ ക്യാപ്റ്റൻ സ്ഥാനം സഞ്ജുവിലേക്ക്?

Hardik pandya
, വെള്ളി, 21 ജൂലൈ 2023 (13:37 IST)
അടുത്തമാസം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പും അതിന് മുമ്പുള്ള തിരക്കേറിയ ഷെഡ്യൂളുകളും പരിഗണിച്ച് ഹാര്‍ദ്ദിക്കിന് ഐറിഷ് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിക്കറ്റ് കീപ്പര്‍ താരം ഇഷാന്‍ കിഷന് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യുവ ഓപ്പണറായ ശുഭ്മാന്‍ ഗില്ലും പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കും.
 
ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പിന്നാലെയാണ് അയര്‍ലന്‍ഡ് പര്യടനം നടക്കാനിരിക്കുന്നത്. ഇതിന് പിന്നാലെ സെപ്റ്റംബറില്‍ ഏഷ്യാകപ്പ് കൂടെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാന താരങ്ങള്‍ക്ക് ടീം വിശ്രമം നല്‍കാന്‍ ആലോചിക്കുന്നത്. ഹാര്‍ദ്ദിക്കും ഗില്ലും ഇഷാന്‍ കിഷനും ഇല്ലാത്ത സാഹചര്യത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിന് വന്ന് ചേരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
 
ഹാര്‍ദ്ദിക് നായകനായുള്ള ഇന്ത്യയുടെ ടി20 ടീമില്‍ സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍ ചുമതല വഹിച്ചിരുന്നത്. സ്വഭാവികമായ്യും സൂര്യകുമാര്‍ യാദവിനാകും നായകനായുള്ള നറുക്ക് വീഴുക. ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ സൂര്യ ക്യാപ്റ്റനാവുകയാണെങ്കില്‍ ഉപനായക സ്ഥാനം സഞ്ജുവില്‍ എത്തിയേക്കും. ഇതോടെ യുവതാരങ്ങള്‍ അടങ്ങിയ നിരയാകും ഐറിഷ് പര്യടനത്തില്‍ ഉണ്ടാവുക എന്ന് വ്യക്തമായി. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ടീമില്‍ ഇടം നേടാനാവാതെ പോയ റിങ്കു സിംഗ് അടക്കമുള്ള താരങ്ങള്‍ക്ക് ഇതൊടെ അവസരം ലഭിച്ചേക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എപ്പോഴും കൂടുതൽ സമയം ബാറ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്, ട്രിനിഡാഡിൽ അതിന് സാധിക്കാത്തതിൽ വിഷമമെന്ന് യശ്വസി ജയ്സ്വാൾ