Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടെയുള്ള പെണ്‍കുട്ടി കാമുകി ? വിവാഹം ഉടന്‍ ?; ആരാധകര്‍ക്ക് മറുപടിയുമായി പാണ്ഡ്യ

ഒപ്പമുള്ള പെണ്‍കുട്ടി ആരാണ് ? ആരാധകര്‍ക്ക് മറുപടിയുമായി പാണ്ഡ്യയെത്തി

കൂടെയുള്ള പെണ്‍കുട്ടി കാമുകി ? വിവാഹം ഉടന്‍ ?; ആരാധകര്‍ക്ക് മറുപടിയുമായി പാണ്ഡ്യ
, ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (15:52 IST)
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ഹീറോയാണ് ഹര്‍ദിക് പാണ്ഡ്യ. ശ്രീലങ്കയ്‌ക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും നടന്ന പരമ്പരകളില്‍ അപാരഫോമിലായിരുന്നു താരം. അതുകൊണ്ട് തന്നെ പാണ്ഡ്യയ്ക്ക് ഒരുപാട് ആരാധകരാണ് ഇപ്പോള്‍ ഉള്ളത്. പാണ്ഡ്യയുടെ പേരില്‍ നിത്യേന പുറത്തുവരുന്ന ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമില്ല എന്നതും വസ്തുതയാണ്
 
കഴിഞ്ഞദിവസങ്ങളില്‍ പാണ്ഡ്യയുടെ ഫാന്‍ പേജില്‍ ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ആ പെണ്‍കുട്ടി ആരാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. അത് പാണ്ഡ്യയുടെ കാമുകിയാണെന്നും ഉടന്‍ തന്നെ ഇരുവരും വിവാഹിതരാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു.  
 
ഇപ്പോള്‍ ഇതാ അത് ആരാണെന്ന് വ്യക്തമാക്കി പാണ്ഡ്യ തന്നെ രംഗത്തെത്തിയിരിക്കുന്നു. എല്ലാ നിഗൂഢതകളും അവസാനിക്കുകയാണെന്നും ഫോട്ടോയിലുള്ളത് തന്റെ സഹോദരിയാണ് എന്നും പറഞ്ഞായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. നേരത്തെ ബോളിവുഡ് താരം പരിണീതി ചോപ്രയുമായി പാണ്ഡ്യ പ്രണയത്തിലാണെന്ന വാര്‍ത്തയും പൂറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം താ‍രം നിഷേധിക്കുകയും ചെയ്തിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവരാജ് ടീം ഇന്ത്യയില്‍ നിന്ന് തഴയപ്പെടാന്‍ കാരണം ആ യുവതാരം ? കട്ടക്കലിപ്പില്‍ ആരാധകര്‍ !