Mumbai indians,Hardik pandya captain
ഐപിഎല്‍ പതിനേഴാം സീസണ് തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രാര്‍ഥനാ നിര്‍ഭരമാക്കി നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. 2021 സീസണിന് ശേഷം മുംബൈ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെയെത്തുന്ന പാണ്ഡ്യ വിളക്ക് കത്തിച്ച് പ്രാര്‍ഥന നടത്തിയാണ് ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ പ്രീ സീസണ്‍ ക്യാമ്പില്‍ ഇന്നലെയാണ് ഭക്തിനിര്‍ഭരമായ നിമിഷങ്ങളുണ്ടായത്.
ഹാര്‍ദ്ദിക്കിനൊപ്പം മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചറും സപ്പോര്‍ട്ട് സ്റ്റാഫുമുണ്ടായിരുന്നു. തുടര്‍ന്ന് ഡ്രസ്സിംഗ് റൂമില്‍ ഒരുക്കിയ പൂജാമുറിയില്‍ ഹാര്‍ദ്ദിക് വിളക്ക് കത്തിച്ചു. പിന്നാലെയാണ് പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍ തേങ്ങ ഉടയ്ക്കുകയും അതിന് ശേഷം ഹാര്‍ദ്ദിക്കിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അഭിനന്ദിക്കുകയും ചെയ്തത്. ഐപിഎല്ലില്‍ മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക്കാണ് ഈ സീസണില്‍ ടീമിനെ നയിക്കുന്നത്.
എന്നാല്‍ രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ മുംബൈ ആരാധകര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്. ഐപിഎല്‍ മിനി ലേലത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമായിരുന്നു രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ നായകനാക്കാനുള്ള തീരുമാനം മുംബൈ പ്രഖ്യാപിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ കൂട്ടമായി മുംബൈ ഇന്ത്യന്‍സ് അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തിരുന്നു. മാര്‍ച്ച് 22ന് തുടങ്ങുന്ന ഐപിഎല്‍ 2024ല്‍ മാര്‍ച്ച് 24നാണ് മുംബൈയുടെ ആദ്യമത്സരം. ആദ്യ മത്സരം ഹാര്‍ദ്ദിക് നായകനായിരുന്ന ഗുജറാത്ത് ടൈറ്റന്‍സിനെയാണ് മുംബൈ നേരിടുക. ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലാകും ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നത്.