Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാര്‍ദിക് ആദ്യമായൊന്നുമല്ല ഇങ്ങനെ അഗ്രഷന്‍ കാണിക്കുന്നത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി കുറിപ്പ്

Hardik Pandya sledging
എഴുതിയത് : സംഗീത് ശേഖര്‍ 
 
ഹാര്‍ദിക് പാണ്ട്യയുടെ ആറ്റിറ്റിയുഡ് പലരും വിമര്‍ശന വിധേയമാക്കുന്നത് കണ്ടു. എന്താണ് ഹാര്‍ദിക്കിന്റെ പ്രശ്‌നമെന്നു മനസ്സിലായില്ല. അയാളൊരു ടീമിന്റെ നായകനാണ്, സഞ്ജുവിനെ പോലെ ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിക്കുന്നതും. ഒരു ക്രിക്കറ്റ് ഫീല്‍ഡില്‍ ക്രിക്കറ്റര്‍മാര്‍ ഇങ്ങനെയേ പെരുമാറാവൂ എന്ന രീതിയില്‍ വാശി പിടിക്കേണ്ട കാര്യമില്ല. കാലങ്ങള്‍ക്ക് മുന്നേ വിക്ടോറിയന്‍ കാലഘട്ടത്തിലൊക്കെ അവിടത്തെ വരേണ്യ വര്‍ഗം ജെന്റില്‍ മാന്‍സ് ഗെയിം എന്നൊക്കെ വിശേഷിപ്പിച്ചു ഉണ്ടാക്കി വച്ച മോറല്‍ കോഡുകള്‍ ഇന്നും പിന്തുടരുന്നവര്‍ തീരെ അപ്പ് ഡേറ്റഡ് ആവാത്തവര്‍ തന്നെയാണ്. സ്ലെഡ്ജിങ് ഈസ് നോട്ട് എ ക്രൈം.
 
ഹാര്‍ദ്ദിക്  ഇന്നലെയാണ് ജീവിതത്തില്‍ ആദ്യമായി അഗ്രഷന്‍ കാണിക്കുന്നതെന്നു നിങ്ങള്‍ക്ക്   തോന്നിയാല്‍ അതയാളുടെ തെറ്റല്ല. ഐ. പി. എല്‍ ഒരു നിലവാരമുള്ള, കൊമ്പറ്റിറ്റീവ് ആയ  ഫ്രാഞ്ചസി ടൂര്‍ണമെന്റാണ്. ഹാര്‍ദ്ദിക് പാണ്ട്യ അസാധാരണമാം വിധം കൊമ്പറ്റിറ്റീവ് ആയൊരു ക്രിക്കറ്ററും.ഹര്‍ദ്ദിക്കിന്റെ അഗ്രസീവ് ബിഹേവിയറിനു സഞ്ജു ബാറ്റ് കൊണ്ട് മറുപടി നല്‍കുന്നു, രാജസ്ഥാന്‍ ജയിക്കുന്നു.ദാറ്റ്സ് ഇറ്റ്. ടേണ്‍ ദ പേജ് ആന്‍ഡ്   മൂവ് ഓണ്‍.. ഇനിയും കളികള്‍ ബാക്കിയുണ്ട്. ഇത്രക്ക് പ്രാദേശിക വികാരം ആളിക്കത്തിക്കേണ്ട  കാര്യമില്ല.
 
ഹാര്‍ദ്ദിക് ഇന്നലെ ചെയ്തതെല്ലാം അള്‍മോസ്റ്റ് കറക്റ്റ് ആയിരുന്നു. ഡേവിഡ് മില്ലറും സുദര്‍ശനും ചേര്‍ന്ന് 20 റണ്‍സ് എങ്കിലും ഷോര്‍ട്ട് ആയി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്തിട്ടും പവര്‍ പ്‌ളേയില്‍ ബട്ട്‌ലരെയും ജയ് സ്വാളിനെയും വീഴ്ത്തി ഹര്‍ദ്ദികും ഷാമിയും ഒരു ഡ്രീം സ്റ്റാര്‍ട്ടും നല്‍കിയതാണ്. ബട്ട് സഞ്ജു ടുക്ക് ദ ഗെയിം അവെ ഫ്രം ദം.

കളി വീണ്ടും ടൈറ്റ് ആയ 19 ആം ഓവറില്‍ ജൂറെല്‍  വീണയുടനെ ക്രീസിലെത്തിയ  രവിചന്ദ്രന്‍ അശ്വിന്റെ രണ്ടു ടോപ് ഷോട്ടുകളുടെ പ്രാധാന്യം മറക്കാന്‍ കഴിയില്ല. മനോഹരമായ ഒരു കട്ടും  ഒരു ഡോമിനെറ്റിങ് പുള്ളും, ആ ഷോര്‍ട്ട് പിച്ച് ഡെലിവറി കൃത്യമായി ആന്റിസിപ്പെറ്റ് ചെയ്തു അശ്വിന്‍ റെസ്‌പോണ്ട് ചെയ്യാന്‍ റെഡി ആയിരുന്നു എന്നത് ആ ക്രിക്കറ്ററുടെ ഗെയിം റീഡിങ് കപ്പാസിറ്റിയുടെ ഉദാഹരണമാണ്. ആ രണ്ടു ഷോട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍, ഐ ബിലീവ് 17 റണ്‍സ് ഡിഫന്‍ഡ് ചെയ്യാന്‍ മോഹിത് ശര്‍മയായിരിക്കും അവസാന ഓവര്‍ എറിയുന്നത്.രാജസ്ഥാനു അതല്പം ദുഷ്‌കരമാകുമായിരുന്നു.   മോഹിത്തിന്റെ 2  ഓവറുകള്‍ ഉപയോഗിക്കാതെ ഇരുന്നതായിരുന്നു ഹര്‍ദ്ദിക്കിന്റെ ഭാഗത്തു നിന്നു വന്ന സീരിയസ് എറര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഹാര്‍ദിക്കിന് സഞ്ജുവിനോട് അസൂയ, ക്യാപ്റ്റന്‍ സ്ഥാനം പോകുമോ എന്ന പേടി'; ആരാധകര്‍ കലിപ്പില്‍