Webdunia - Bharat's app for daily news and videos

Install App

'ഹാര്‍ദിക്കേ...മലയാളികളോടാണോ കളി'; സഞ്ജുവിനോട് മുട്ടാന്‍ വന്ന ഗുജറാത്ത് നായകനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

മുഹമ്മദ് ഷമി പന്തെറിയാന്‍ വരുന്ന സമയത്ത് സഞ്ജുവിന്റെ സമീപത്തെത്തി ഹാര്‍ദിക് എന്തോ പറയുന്നുണ്ടായിരുന്നു

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2023 (08:57 IST)
ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ലെഡ്ജിങ്ങിന് കണക്കിനു മറുപടി കൊടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഗുജറാത്ത് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന രാജസ്ഥാന്‍ സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. സഞ്ജു 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും സഹിതം 60 റണ്‍സ് നേടി. 
 
55 റണ്‍സിന് രാജസ്ഥാന്റെ നാല് വിക്കറ്റുകള്‍ നഷ്ടമായതാണ്. ഒരു സമയത്ത് രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നാല്‍ സഞ്ജു, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ പ്രകടനം രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തിനിടെ പലവട്ടം ഹാര്‍ദിക് പാണ്ഡ്യ സഞ്ജുവിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. 
 
മുഹമ്മദ് ഷമി പന്തെറിയാന്‍ വരുന്ന സമയത്ത് സഞ്ജുവിന്റെ സമീപത്തെത്തി ഹാര്‍ദിക് എന്തോ പറയുന്നുണ്ടായിരുന്നു. എന്നാല്‍ സഞ്ജു തിരിച്ചൊന്നും പറയാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

ഹാര്‍ദിക്കിനെതിരെ മലയാളി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ആവശ്യവുമില്ലാതെയാണ് ഹാര്‍ദിക് സഞ്ജുവിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളികളോടാണോ ഹാര്‍ദിക്കിന്റെ കളിയെന്നും ആരാധകര്‍ ചോദിക്കുന്നു.
<

pic.twitter.com/CJNw82UxPt

— Cricbaaz (@cricbaaz21) April 16, 2023 >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments