Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൾറൗണ്ടറാണ് പക്ഷേ 100 മാച്ചിൽ നിന്നും 10 വിക്കറ്റുകൾ മാത്രം, നിങ്ങൾ കരുതുന്നതിലും ദുരന്തമാണ് ദീപക് ഹൂഡ

ഓൾറൗണ്ടറാണ് പക്ഷേ 100 മാച്ചിൽ നിന്നും 10 വിക്കറ്റുകൾ മാത്രം, നിങ്ങൾ കരുതുന്നതിലും ദുരന്തമാണ് ദീപക് ഹൂഡ
, ഞായര്‍, 16 ഏപ്രില്‍ 2023 (12:09 IST)
ഐപിഎല്ലിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും വലിയ പ്രതീക്ഷകളുയർത്തുന്ന താരമായാണ് ലഖ്നൗ താരം ദീപക് ഹൂഡയെ പരിഗണിക്കുന്നത്. പലപ്പോഴും സഞ്ജു സംസണിന് എതിരാളിയായി താരം മാറാറുണ്ട്. ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ 5 മത്സരങ്ങൾ പിന്നിടുമ്പോൾ 7.40 ശരാശരിയിൽ വെറും 37 റൺസ് മാത്രമാണ് താരം നേടിയിട്ടുള്ളത്. ഓൾ റൗണ്ടറെന്ന് അറിയപ്പെടുന്ന താരത്തിന് ഒരു വിക്കറ്റ് പോലും നേടാൻ ഈ സീസണിൽ ആയിട്ടില്ല.
 
ലഖ്നൗ നിരയിൽ കെ എൽ രാഹുലിന് പുറമെ ദീപക് ഹൂഡയും പ്രതിരോധാത്മകമായ കളിയാണ് പുറത്തെടുക്കുന്നത്. വമ്പൻ അടികൾ സാധിക്കുമെന്ന് തെളിയിച്ചിട്ടുള്ള ഹൂഡ 82 എന്ന സ്ട്രൈക്ക്റേറ്റിലാണ് ബാറ്റ് വീശുന്നത്. കണക്കുകൾ പരിശോധിച്ചാൽ ഐപിഎല്ലിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുള്ള ദീപക് ഹൂഡ 19.29 ശരാശരിയിൽ 1273 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ഓൾ റൗണ്ടറായ താരത്തിന് ഇത്രയും മത്സരങ്ങളിൽ വീഴ്ത്താനായത് 10 വിക്കറ്റുകൾ മാത്രമാണ്.
 
 താരം ഇതുവരെ കളിച്ച ഐപിഎൽ സീസണുകളിൽ 2022ൽ മാത്രമാണ് താരം തിളങ്ങിയിട്ടുള്ളത്. 2022ൽ 15 മത്സരങ്ങളിൽ നിന്ന് 32.21 ശരാശരിയിൽ 451 റൺസാണ് താരം നേടിയത്. ഒരു വിക്കറ്റും ഈ സീസണിൽ നേടാൻ താരത്തിനായി. 2015 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 151,144.78,87,64,101,160,451 എന്നിങ്ങനെയാണ് ഓരോ സീസണിലെയും താരത്തിൻ്റെ പ്രകടനം. 2022ൽ ഒഴികെ ഒരു സീസണിലും ടീമിന് ഗുണം നൽകുന്ന പ്രകടനം നടത്താൻ താരത്തിനായിട്ടില്ല. ഓൾ റൗണ്ടർ എന്ന് വിശേഷണമുള്ള താരം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത് 2016ലെ ഐപിഎൽ സീസണിലായിരുന്നു. ഈ സീസണിൽ 3 വിക്കറ്റാണ് താരം നേടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമർശകരുടെ വായടപ്പിച്ച് തുടരെ മികച്ച പ്രകടനങ്ങൾ, 2016 ആവർത്തിക്കുമോ കോലി?