Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ നായകസ്ഥാനത്തേക്ക്

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ നായകസ്ഥാനത്തേക്ക്
, തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (10:44 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് പുതിയ നായകന്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഹാര്‍ദിക് ഇന്ത്യയെ നയിക്കും. രോഹിത് ശര്‍മ ട്വന്റി 20 പരമ്പര കളിച്ചേക്കില്ല. 2024 ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ടീമില്‍ അടിമുടി അഴിച്ചുപണി നടത്താനാണ് സെലക്ടര്‍മാരുടെയും ബിസിസിഐയുടെയും തീരുമാനം. ട്വന്റി ഫോര്‍മാറ്റില്‍ നിന്ന് മുതിര്‍ന്ന താരങ്ങളെ ഇന്ത്യ ഒഴിവാക്കിയേക്കും. രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കാണ് ട്വന്റി 20 യില്‍ സ്ഥാനം നഷ്ടമാകുക. 
 
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ടീമില്‍ ഇടംപിടിച്ചേക്കുമെന്നാണ് വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക്; കോലി അടക്കമുള്ള പ്രമുഖ താരങ്ങള്‍ പുറത്തിരിക്കും !