Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയുടെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ 2024 നഷ്ടമായേക്കും

ഹാര്‍ദിക് തിരിച്ചെത്തിയില്ലെങ്കില്‍ വരുന്ന സീസണില്‍ രോഹിത് ശര്‍മ തന്നെയായിരിക്കും മുംബൈ ഇന്ത്യന്‍സിനെ നയിക്കുക

Hardik Pandya to miss 2024 IPL season
, ശനി, 23 ഡിസം‌ബര്‍ 2023 (15:05 IST)
മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനായ ഹാര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ 2024 സീസണ്‍ നഷ്ടമായേക്കും. കണങ്കാലിലെ പരുക്കിനെ തുടര്‍ന്ന് ചികിത്സയിലാണ് പാണ്ഡ്യ ഇപ്പോഴും. ഏകദിന ലോകകപ്പിനിടെയാണ് പാണ്ഡ്യക്ക് പരുക്കേറ്റത്. ഐപിഎല്‍ ആകുമ്പോഴേക്കും താരം മടങ്ങിയെത്തുമെന്നായിരുന്നു ഇന്ത്യയും മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയും കരുതിയിരുന്നത്. എന്നാല്‍ താരത്തിന്റെ പരുക്ക് പൂര്‍ണമായി ഭേദമായിട്ടില്ലെന്നും ഉടന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തില്ലെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ഹാര്‍ദിക് തിരിച്ചെത്തിയില്ലെങ്കില്‍ വരുന്ന സീസണില്‍ രോഹിത് ശര്‍മ തന്നെയായിരിക്കും മുംബൈ ഇന്ത്യന്‍സിനെ നയിക്കുക. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന്റെ കണങ്കാലിനു പരുക്കേറ്റത്. തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. 
 
ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡിങ്ങിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് തിരിച്ചെത്തിച്ചത്. അതിനു മുന്‍പ് ഏഴ് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹാര്‍ദിക് കളിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോത്സ്യനാണോ? ,സഞ്ജു ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി അടിച്ചതോടെ ഡിവില്ലിയേഴ്‌സിന്റെ പ്രവചനത്തെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ