Webdunia - Bharat's app for daily news and videos

Install App

ബാറ്റ് വലിച്ചെറിഞ്ഞ് ഹര്‍മന്‍പ്രീത്; ഔട്ടായതില്‍ നിരാശ (വീഡിയോ)

അതേസമയം നിരാശയോടെയാണ് ഔട്ടായശേഷം ഹര്‍മന്‍പ്രീത് കളംവിട്ടത്

Webdunia
വെള്ളി, 24 ഫെബ്രുവരി 2023 (10:07 IST)
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഹര്‍മന്‍പ്രീത് കൗറിന്റെ റണ്‍ഔട്ട്. വനിത ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് അഞ്ച് റണ്‍സിന് ഇന്ത്യ തോല്‍വി വഴങ്ങാന്‍ പ്രധാന കാരണം ഹര്‍മന്റെ പുറത്താകലാണ്. ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 
 
ഇന്ത്യ വിജയത്തോട് അടുത്ത് നില്‍ക്കുമ്പോഴാണ് ഹര്‍മന്‍ പുറത്താകുന്നത്. അതും അപ്രതീക്ഷിതമായ റണ്‍ഔട്ടിലൂടെ. ഹര്‍മന്‍ പുറത്താകുമ്പോള്‍ 33 പന്തില്‍ 41 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാല്‍ പിന്നീട് മത്സരം ഇന്ത്യക്ക് കൈവിട്ടു. 15-ാം ഓവറിലെ നാലാം പന്തില്‍ ഡബിളിന് ശ്രമിക്കുമ്പോഴാണ് ഹര്‍മന്‍ റണ്‍ഔട്ടായത്. ഡബിള്‍ ഓടി പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു. എന്നാല്‍ ഹര്‍മന്റെ അശ്രദ്ധയാണ് വിക്കറ്റ് നഷ്ടമാകാന്‍ കാരണമെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 
രണ്ടാമത്തെ റണ്‍ ഓടിയെടുക്കുന്നതിനിടെ അവസാനം ഹര്‍മന്റെ വേഗത കുറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ക്രീസിന് തൊട്ടടുത്ത് എത്തിയിട്ടും ഒന്ന് ഡൈവ് ചെയ്യാന്‍ പോലും താരം ശ്രമിക്കുന്നില്ല. അങ്ഹനെ ചെയ്തിരുന്നെങ്കില്‍ ആ വിക്കറ്റ് നഷ്ടമാകില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. വളരെ പ്രധാനപ്പെട്ട ഒരു സാഹചര്യത്തില്‍ ഇത്രയും അലക്ഷ്യമായി വിക്കറ്റിന് ഇടയില്‍ ഓടിയത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നിരാശയോടെയാണ് ഔട്ടായശേഷം ഹര്‍മന്‍പ്രീത് കളംവിട്ടത്. കൈയിലുണ്ടായിരുന്ന ബാറ്റ് ഹര്‍മന്‍ വലിച്ചെറിഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments