Publish Date: Mon, 04 Jul 2022 (21:25 IST)
Updated Date: Mon, 04 Jul 2022 (21:29 IST)
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വനിതാ ബിഗ് ബാഷ് ലീഗിൻ്റെ വരുന്ന സീസണിലും കളിക്കാനിറങ്ങും. തുടർച്ചയായ രണ്ടാം സീസണിലും മെൽബൺ റെനെഗേഡ്സിനായാവും താരം കളിക്കുക.
കഴിഞ്ഞ സീസണിൽ മെൽബണിനായി ഏറ്റവും കൂടുതൽ റൺസും വിക്കറ്റും നേടിയത് ഹർമൻപ്രീത് ആയിരുന്നു. സീസണിൽ 406 റൺസും 15 വിക്കറ്റുകളുമാണ് താരം സ്വന്തമാക്കിയത്.