സിംഹത്തിന്റെ മടയിലേക്കാണ് അവന്‍ നടന്നുകയറുന്നത്, ശുഭ്മാന്‍ ഗില്ലിനെ പറ്റി ദിനേശ് കാര്‍ത്തിക്

അഭിറാം മനോഹർ
ചൊവ്വ, 17 ജൂണ്‍ 2025 (17:45 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായി നിയമിക്കപ്പെട്ടെങ്കിലും ഇപ്പോഴും തന്റെ ഉത്തരവാദിത്തത്തിന്റെ വലിപ്പം ശുഭ്മാന്‍ ഗില്ലിന് തിരിച്ചറിയാനായിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചതോടെയാണ് ഗില്ലിന് നായകനായി അവസരമൊരുങ്ങിയത്. എന്നാല്‍ രോഹിത്തിന് പിന്നാലെ കോലിയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതോടെ ഇംഗ്ലണ്ടില്‍ വെച്ച് ശക്തമായ ഇംഗ്ലണ്ട് ടീമിനെ നേരിടുക എന്ന വെല്ലുവിളിയാണ് ഗില്ലിന് മുന്നിലുള്ളത്.
 
ടെസ്റ്റ് ടീമിലെ തന്റെ ബാറ്റിംഗ് പൊസിഷന്‍ എന്താണെന്ന് പോലും ഗില്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞു. തനിക്ക് മുന്നിലുള്ള വെല്ലുവിളികളെ പറ്റി ഗില്‍ ബോധവാനാണെന്ന് ഞാന്‍ കരുതുന്നില്ല. നിരവധി ടീമുകള്‍ ഇവിടെയെത്തി തലകുനിച്ച് മടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനാവുക എന്നതിന്റെ ഉത്തരവാദിത്തം എത്രയാണെന്ന് ഗില്ലിന് മനസിലായിട്ടില്ല. സിംഹത്തിന്റെ മടയിലേക്കാണ് അവന്‍ കയറി വന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ കഴിവ് തെളിയിക്കുക എന്നത് എളുപ്പമല്ല. പല സൂപ്പര്‍ താരങ്ങള്‍ക്കും അതിന് സാധിച്ചിട്ടില്ല. കാര്‍ത്തിക് പറഞ്ഞു.
 
ഇംഗ്ലണ്ടിന്റെ ബൗളിംഗ് ദുര്‍ബലമാണ് എന്നത് ഗില്ലിന് അനുകൂലമായ ഘടകമാണ്. ബാറ്റിംഗിലൂടെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗില്ലിന് സാധിക്കും. എന്നാല്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കും. അവരുടെ ബൗളിംഗ് ദൗര്‍ബല്യം മുതലെടുക്കുക എന്നത് മാത്രമാണ് തിരിച്ചടിക്കാനുള്ള അവസരം. കാര്‍ത്തിക് പറഞ്ഞു. മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍, ഗുസ് ആറ്റ്കിന്‍സണ്‍ എന്നിവരില്ലാതെയാണ് പരമ്പരയില്‍ ഇംഗ്ലണ്ട് എത്തുന്നത്. ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റിന് മുന്‍പ് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments